1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2024

സ്വന്തം ലേഖകൻ: പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി നരേന്ദ്ര മോദി സർക്കാർ രാജിവെച്ചു. രാജിക്കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറി. രാജി സ്വീകരിച്ച രാഷ്ട്രപതി, പുതിയ സർക്കാർ അധികാരത്തിലേറുന്നത് വരെ മന്ത്രിസഭ തുടരാൻ ആവശ്യപ്പെട്ടു.

മന്ത്രിസഭാ യോഗത്തിന് ശേഷമാണ് രാജിക്കത്ത് നൽകാനായി പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലെത്തിയത്. തുടർനടപടിയുടെ ഭാഗമായി 2019 മുതൽ 2024 വരെയുള്ള പതിനേഴാം ലോക്‌സഭ പിരിച്ചുവിട്ട് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കും.

അതേസമയം മൂന്നാം എൻ.ഡി.എ സർക്കാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. എൻ.ഡി.എ എം.പിമാരുടെ യോഗം ഏഴാം തീയതി ഡൽഹിയിൽ ചേരും. തെലുങ്ക് ദേശം പാർട്ടിയും ജനതാദൾ യുനൈറ്റഡും സർക്കാർ രൂപീകരണത്തിന് ബി.ജെ.പിയെ പിന്തുണക്കുമെന്നാണ് റിപ്പോർട്ടുകൾ.

ജ​ന​വി​ധി​ക്കു പി​ന്നാ​ലെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ. മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​നാ​യി എ​ൻ​ഡി​എ തി​ര​ക്കി​ട്ട് ശ്ര​മം ന​ട​ത്തു​മ്പോ​ൾ പ്ര​തീ​ക്ഷ വി​ടാ​തെ ഇ​ന്ത്യ മു​ന്ന​ണി​യും നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ൾ​ക്കാ​യി എ​ൻ​ഡി​എ യോ​ഗം രാ​വി​ലെ 11നു ​ചേ​രും. പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി രാ​ഷ്ട്ര​പ​തി​ക്ക് രാ​ജി​ക്ക​ത്ത് ന​ല്‍​കും. പു​തി​യ സ​ർ​ക്കാ​രി​നു​ള്ള അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കും. മൂ​ന്നാം മോ​ദി മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഇ​ത്ത​വ​ണ 240 സീ​റ്റു​ക​ളാ​ണ് ബി​ജെ​പി​ക്ക് ഒ​റ്റ​യ്ക്ക് നേ​ടാ​നാ​യ​ത്. ത​നി​ച്ച് ഭൂ​രി​പ​ക്ഷം ഇ​ല്ലെ​ങ്കി​ലും ടി​ഡി​പി, ജെ​ഡി-​യു പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​വ​ട്ട​വും അ​ധി​കാ​ര​ത്തി​ലെ​ത്താ​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ പ്ര​തീ​ക്ഷ.

എ​ന്‍​ഡി​എ​യ്ക്കൊ​പ്പം തു​ട​രു​മെ​ന്നാ​ണ് ടി​ഡി​പി​യും ജെ​ഡി​യു​വും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ ത​ന്നെ മ​റ്റു നാ​ട​കീ​യ നീ​ക്ക​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ വീ​ണ്ടും എ​ന്‍​ഡി​എ സ​ര്‍​ക്കാ​ര്‍ ത​ന്നെ അ​ധി​കാ​ര​ത്തി​ലെ​ത്തും.

എ​ൻ​ഡി​എ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ച​ന്ദ്ര​ബാ​ബു നാ​യി​ഡു ഇ​ന്ന് രാ​വി​ലെ ഡ​ൽ​ഹി​യി​ലെ​ക്ക് തി​രി​ക്കും. വ​ൻ​വി​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ദ്ദേ​ഹം വ​ലി​യ ഉ​പാ​ധി​ക​ൾ മു​ന്നോ​ട്ടു​വ​യ്ക്കാ​നാ​ണ് സാ​ധ്യ​ത. സു​പ്ര​ധാ​ന കാ​ബി​ന​റ്റ് പ​ദ​വി​ക​ൾ ടി​ഡി​പി​ക്കും ജ​ന​സേ​ന​യ്ക്കും ആ​യി ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും എ​ൻ​ഡി​എ ക​ൺ​വീ​ന​ർ സ്ഥാ​നം ഉ​റ​പ്പി​ക്കു​മെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്.

അ​തേ​സ​മ​യം, ത​ക​ർ​പ്പ​ൻ പോ​രാ​ട്ടം കാ​ഴ്ച​വ​ച്ച ഇ​ന്ത്യ മു​ന്ന​ണി​യും സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ സാ​ധ്യ​ത​ക​ൾ ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടി​ല്ല. ഇ​ന്ന് ന​ട​ക്കു​ന്ന സ​ഖ്യ​യോ​ഗ​ത്തി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് 99 സീ​റ്റു​ക​ളാ​ണ് ഇ​ത്ത​വ​ണ നേ​ടി​യ​ത്.

ജെ​ഡി-​യു, ടി​ഡി​പി പാ​ര്‍​ട്ടി​ക​ൾ നി​ല​വി​ൽ എ​ൻ​ഡി​എ പ​ക്ഷ​ത്താ​ണെ​ങ്കി​ലും നേ​ര​ത്തെ സ​ഖ്യ​ക​ക്ഷി​ക​ളാ​യി​രു​ന്ന ഇ​രു​വ​രെ​യും ഒ​പ്പം​ചേ​ർ​ത്ത് സ​ർ​ക്കാ​രു​ണ്ടാ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ കോ​ൺ​ഗ്ര​സ് ത​ള്ളു​ന്നി​ല്ല.

ജെ​ഡി-​യു​വും ടി​ഡി​പി​യും ചേ​ർ​ന്നാ​ൽ 28 സീ​റ്റു​ക​ൾ ല​ഭി​ക്കും. ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ സീ​റ്റു​ക​ളു​ടെ എ​ണ്ണം 234ൽ ​നി​ന്നും 262 ആ​യി ഉ​യ​രും. സ്വ​ത​ന്ത്ര​ർ കൂ​ടെ സ​ഹാ​യി​ച്ചാ​ൽ ത​ങ്ങ​ൾ​ക്ക് ഭരണം പിടിക്കാമെ​ന്നും സ​ഖ്യം പ്ര​തീ​ക്ഷി​ക്കു​ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.