സ്വന്തം ലേഖകൻ: ദുബായ് വീസയിൽ ഇന്ത്യയിൽ നിന്ന് തിരിച്ചുവരുന്ന താമസ വീസക്കാര്‍ ദുബായ് എമിഗ്രേഷനിൽ (ജിഡിആർഎഫ്എ) നിന്ന് അനുമതി വാങ്ങിക്കണമെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിച്ചു. യുഎഇയിലെ ഏത് വിമാനത്താവളത്തിലേയ്ക്ക് വരുന്നവർക്കും െഎസിഎ അനുമതി വേണ്ടെന്ന് കഴിഞ്ഞ ദിവസം യുഎഇ ദേശീയ ദുരന്ത നിവാരണ വിഭാഗവും ദേശീയ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പും (ഐസിഎ) വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഈ തീരുമാനം ദുബായ് എമിഗ്രേഷൻ റദ്ദാക്കിയെന്നും ദുബായ് താമസ വീസക്കാർ നിർബന്ധമായും ജിഡിആർഎഫ്എയിൽ നിന്ന് അനുമതി വാങ്ങിക്കണമെന്നും എയർ ഇന്ത്യാ എക്സ്പ്രസ് ട്വീറ്റ് ചെയ്തു. ജിഡിആർഎഫ്എ വെബ് സൈറ്റ് വഴിയാണ് അനുമതിക്ക് അപേക്ഷിക്കേണ്ടത്.
അധികൃതർ അപേക്ഷ പരിശോധിച്ച് വൈകാതെ അനുമതി നൽകുകയാണ് ചെയ്യുന്നത്. കൂടാതെ, 96 മണിക്കൂറിനുള്ളിൽ കൊവിഡ് 19 പരിശോധന നടത്തി നെഗറ്റീവ് റിപ്പോർട്ടും ഹാജരാക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല