1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2016

സ്വന്തം ലേഖകന്‍: രാഷ്ട്രപതിയുടെ ശമ്പളത്തില്‍ വന്‍ വര്‍ദ്ധനവ്. ഒരു മാസത്തെ ശമ്പളം അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തി. രാഷ്ട്രപതിക്ക് പുറമെ ഉപരാഷ്ട്രപതി ഗവര്‍ണര്‍മാര്‍ എന്നിവരുടെ ശമ്പളത്തിലും കാര്യമായ വര്‍ദ്ധനവാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉപരാഷ്ട്രപതിയുടെ ശമ്പളം മാസം 1.10 ലക്ഷം രൂപയില്‍ നിന്നും 3.5 ലക്ഷമാക്കിയാണ് വര്‍ധിപ്പിച്ചത്.

നേരത്തെ 1.5 ലക്ഷം രൂപയായിരുന്നു രാഷ്ട്രപതിക്ക് പ്രതിമാസം ലഭിച്ചിരുന്നത്. അതായത് 200 ശതമാനത്തിന്റെ വര്‍ദ്ധനവ്. ക്യാബിനറ്റ് സെക്രട്ടറി ഇന്ത്യന്‍ പ്രസിഡന്റിനേക്കാള്‍ അധികം ശമ്പളം വാങ്ങുന്നെന്ന വാര്‍ത്ത പുറത്ത് വന്നതോടെയാണ് പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴാം ശമ്പളക്കമ്മീഷന്‍ നടപ്പാക്കുന്നതിന് മുന്നോടിയായാണ് സര്‍ക്കാര്‍ പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. നിലവില്‍ 1.5 ലക്ഷത്തിന് മുകളിലാണ് ക്യാബ്‌നെറ്റ് സെക്രട്ടറിയുടെ ശമ്പളം.

ശമ്പള പരിഷ്‌കരണം വരുന്ന ശീതകാല സമ്മേളനത്തില്‍ ഇത് സര്‍ക്കാര്‍ അവതരിപ്പിക്കും. പ്രസിഡന്റ് വിരമിച്ചാല്‍ പെന്‍ഷനായി 1.5 ലക്ഷം രൂപയാണ് ലഭിക്കുക. സെക്രട്ടേറിയല്‍ അസിസ്റ്റന്റിന്റെ ശമ്പളമായ 30,000 രൂപ പ്രസിഡന്റിന്റെ ഭാര്യക്ക് പ്രതിമാസം നല്‍കും. ഇതിന് പുറമെ പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യവും പ്രധാനമന്ത്രിയുടെ പരിഗണനയിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.