സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജന് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി കസേരയിലേക്ക് വഴിയൊരുങ്ങുന്നു, പുതിയ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവം. ഇന്ത്യയിലെ പോര്‍ച്ചുഗല്‍ കോളനിയായിരുന്ന ഗോവയില്‍ വേരുകളുള്ള സോഷ്യലിസ്റ്റ് നേതാവ് അന്റോണിയൊ കോസ്റ്റയാണ് പ്രധാനമന്ത്രിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
വലതുപക്ഷ പാര്‍ട്ടിക്കാരനായ പെദ്രോ പാസോസ് കോയല്‍ഹോയുടെ 11 ദിവസം മാത്രം പ്രായമുള്ള സര്‍ക്കാര്‍ വീണതോടെയാണ് അന്റോണിയോയ്ക്ക് സാധ്യത തെളിഞ്ഞത്. കോസ്റ്റയുടെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി സര്‍ക്കാര്‍ രൂപവത്ക്കരിക്കുമെന്ന് ഏതാണ്ട ഉറപ്പായിറുണ്ട്.
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോസ്റ്റയെ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. മുന്‍ സോഷ്യലിസ്റ്റ് സര്‍ക്കാറില്‍ കോസ്റ്റ മന്ത്രിയായിരുന്നു. ലളിതമായ ജീവിതശൈലിയുടെ പേരില്‍ ലിസ്ബന്‍ ഗാന്ധി എന്നാണ് കോസ്റ്റ അറിയപ്പെടുന്നത്.
കോസ്റ്റയുടെ അച്ഛന്‍ ഒര്‍ലാന്‍ഡൊ ഡി കോസ്റ്റ എഴുത്തുകാരനായിരുന്നു. രവീന്ദ്രനാഥ ടാഗോറിനെക്കുറിച്ച് ലേഖനങ്ങള്‍ എഴുതിയ ഒര്‍ലാന്‍ഡൊയുടെ പിതാവ് അന്റൊണിയൊ ലൂയിസ് സാന്റോസ് ഡി കോസ്റ്റ ഗോവക്കാരനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല