സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്കും വിദേശ ടൂറിസ്റ്റുകള്‍ക്കും ഇനി ട്രെയിന്‍ ടിക്കറ്റ് ഒരു വര്‍ഷം മുന്നെ ബുക്ക് ചെയ്യാം, പുതിയ തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ. വിദേശത്തുള്ളവര്‍ക്ക് 360 ദിവസം മുമ്പേ ഐ ആര്‍ സി ടി സി വെബ്‌സൈറ്റ് വഴി വിദേശ മൊബൈല്‍ നമ്പര്‍ നല്‍കി ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റു ബുക്കുചെയ്യുവാനുള്ള സംവിധാനമാണ് റെയില്‍വേ ഒരുക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഈ സംവിധാനത്തിലൂടെ ടിക്കെറ്റെടുക്കാന്‍ സാധിക്കില്ല.
120 ദിവസം വരെയുള്ള ടിക്കറ്റുകള്‍ മാത്രമേ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് മുന്‍കൂട്ടി ബുക്കുചെയ്യുന്നതിനു സാധിക്കുകയുള്ളൂ. മെയില്‍ എക്പ്രസ് ട്രെയിനുകള്‍, രാജധാനി, ശതാബ്ദി, ഗതിമാന്‍, തേജസ് ട്രെയിനുകളിലെ എസി, സെക്കന്റ് എസി, എക്‌സിക്യൂട്ടീവ് ടിക്കറ്റുകളാണ് ബുക്ക് ചെയ്യുവാന്‍ സാധിക്കുന്നത്. സ്ലീപ്പര്‍, തേര്‍ഡ് എസി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുവാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കില്ല.
ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് വിസ/പാസ്‌പോര്‍ട് വിവരങ്ങള്‍ നല്‍കേണ്ടിവരും. സര്‍വീസ് ചാര്‍ജായി 200 രൂപ കൂടുതല്‍ നല്‍കണം. ടിക്കറ്റ് റദാക്കിയാല്‍ നിലവിലുള്ള ക്യാന്‍സലേഷന്‍ ചാര്‍ജിനു പുറമെ 50 രൂപകൂടി നല്‍കേണ്ടി വരുമെന്നും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല