സ്വന്തം ലേഖകന്‍: നികുതിവെട്ടിപ്പ്, ന്യൂസിലന്റിലെ ഇന്ത്യന്‍ റസ്റ്റോറന്റ് ഭീമന്മാരുടെ 34 ദശലക്ഷം ഡോളര്‍ വരുന്ന സ്വത്ത് പിടിച്ചെടുത്തു. മസാലാസ് 33 എന്ന റെസ്‌റ്റോറന്റ് ശൃംഖലയുടെ സ്വത്തുക്കളാണ് ന്യൂസിലന്റ് എന്‍ഫോര്‍സ്‌മെന്റ് പിടിച്ചെടുത്തത്.
7.4 ദശലക്ഷം ഡോളറിന്റെ നികുതിവെട്ടിപ്പ് നടത്തിയതിനെ തുടര്‍ന്നാണ് ഹോട്ടല്‍ ശംഖലയുടെ വസ്തുക്കള്‍ പിടിച്ചെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മസാല ശൃംഖലയുടെ 17 ശാഖകളില്‍ ആദായ വകുപ്പ് മിന്നല്‍ പരിശോധനകള്‍ നടത്തി.
ആദായ നികുതിയുടെ കാര്യത്തില്‍ ഹോട്ടല്‍ ഉടമകള്‍ കൃത്രിമത്വം കാണിച്ചെന്നാണ് ആരോപണം. ജിഎസ്ടി റിട്ടേണുകള്‍ സംബന്ധിച്ച വിവരം നല്‍കിയില്ലെന്നും അന്വേഷണോദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ഓക്ലന്റിലെ റെമുവേറ എരിയയിലെ മൂന്ന് ദശലക്ഷം ഡോളറിന്റെ വീട്, ടകാനിനിയിലെ വസ്തു, മസാലാ ജീവനക്കാരെ താമസിപ്പിച്ചിരുന്ന മറ്റ് നാല് വസ്തുക്കള്‍ എന്നിവ പിടിച്ചെടുക്കപ്പെട്ട വസ്തുക്കളില്‍ പെടുന്നു.
വ്യാജ കുടിയേറ്റ രേഖകള്‍ ചമച്ചു ഇമിഗ്രേഷന്‍ നിയമം ലംഘിച്ചതുള്‍പ്പെടെ ആറിലധികം കുറ്റങ്ങള്‍ ഇപ്പോള്‍ തന്നെ മസാലാ സ്ഥാപകന്‍ ചാഹില്‍ നേരിടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അനധികൃത കുടിയേറ്റത്തിന് സഹായിച്ചതിന്റെ പേരില്‍ ഉടമകളില്‍ ഒരാള്‍ക്ക് 11 മാസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. രേഖകളില്ലാതെ മണിക്കൂറില്‍ 2 ഡോളര്‍ ശമ്പളത്തില്‍ ജോലിക്കാരെ പാര്‍പ്പിച്ചെന്നായിരുന്നു കുറ്റം.
ടക്കാപുന റസ്‌റ്റോറന്റില്‍ മണിക്കൂറില്‍ 3 ഡോളര്‍ ശമ്പളത്തേക്കാള്‍ കൂടുതല്‍ കൈപ്പറ്റുന്നവരില്ല. അനധികൃതമായി താമസിച്ചിരുന്ന ഇവര്‍ ആഴ്ചയില്‍ 66 മണിക്കുര്‍ കണക്കില്‍ മാസങ്ങളോളം ജോലി ചെയ്തതായിട്ടാണ് കേസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല