സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രുചിതന്നെ രാജാവ്! ബ്രിട്ടനിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ ടിപ്പായി ലഭിച്ചത് ഒരു ലക്ഷം രൂപ. അയര്‍ലണ്ടിലെ പോര്‍ട്ട്ഡൗണിലെ ഇന്ത്യന്‍ ട്രീ റസ്‌റ്റോറിന്റിലാണ് സംഭവം. റസ്‌റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യാപാരിയാണ് എകദേശം 1 ലക്ഷം രൂപ ടിപ്പായി നല്‍കിയിരിക്കുന്നത്.
ഇത്രയും വലിയ ടിപ്പ് ലഭിച്ചതിനുള്ള മുഴുവന്‍ ക്രെഡിറ്റും റസ്‌റ്റോറന്റിലെ ഷെഫായ ബാബുവിന് അവകാശപ്പെട്ടതാണെന്നാണ് ഉടമ ല്യൂണ പറയുന്നത്. ഏറ്റവും ഗ്ലാമറുള്ളതോ, വളര്‍ന്നുവലുതാവുന്ന സ്ഥാപനമോ ഒന്നുമായിരിക്കില്ല ഞങ്ങളുടേത്. പക്ഷേ ഞങ്ങളടെ ഭക്ഷണവും ഭക്ഷണശാലയും ഇഷ്ടപ്പെടുന്ന നല്ല ഒരുപിടി ഉപഭോക്താക്കള്‍ ഉണ്ടെന്ന് ഈ സംഭവം തെളിയിച്ചതായി റസ്‌റ്റോറന്റിന്റെ ഫേസ്ബുക്ക് പേജിലെ കുറിപ്പില്‍ പറയുന്നു.
ബ്രിട്ടനിലെ ഇന്ത്യന്‍ റസ്റ്റോറന്റുകളും ഇന്ത്യന്‍ രുചികളും തദ്ദേശീയര്‍ക്കിടയിലും വിനോദ സഞ്ചാരികള്‍ക്കിടയിലും അതിപ്രശ്‌സതമാണ്. നിരവധി പേരാണ് ഇന്ത്യന്‍ വിഭവങ്ങള്‍ തേടി ബ്രിട്ടനില്‍ റസ്റ്റോറന്റുകളില്‍ എത്തുന്നത്. അത്തരത്തില്‍ ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ എത്തി ഭക്ഷണം കഴിച്ച ഒരു വ്യക്തിയാണ് ആരേയും ഞെട്ടിക്കുന്ന ടിപ്പ് നല്‍കിയതെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല