സ്വന്തം ലേഖകൻ: രൂപയുടെ മൂല്യത്തില്‍ കുത്തനെ ഇടിവ്. രാവിലെ വ്യാപാരം ആരംഭിച്ച ഉടനെ ഡോളറിനെതിരെ മൂല്യം 83ന് താഴെയെത്തി. യുഎസ് കടപ്പത്ര ആദായത്തിലെ വര്‍ധനവും ഡോളര്‍ സൂചികയുടെ കുതിപ്പുമാണ് മൂല്യത്തെ ബാധിച്ചത്. 2022 ഒക്ടോബറിനു ശേഷം ഇതാദ്യമായാണ് രൂപയുടെ മൂല്യം 83 നിലവാരത്തിന് താഴെയെത്തുന്നത്.
മറ്റ് കറന്‍സികളുമായുള്ള അമേരിക്കന്‍ കറന്‍സിയുടെ കരുത്ത് വിലയിരുത്തുന്ന ഡോളര്‍ സൂചിക 103 നിലവാരത്തിലേക്കാണ് ഉയര്‍ന്നത്. പത്തു വര്‍ഷത്തെ കടപ്പത്ര ആദായമാകട്ടെ 4.18 ശതമാനമാകുകയും ചെയ്തു.
ഏഷ്യന്‍ കറന്‍സികളിലും സമാനമായ ഇടിവ് പ്രകടമാണ്. ഡോളറുമായുള്ള വിനിമയത്തില്‍ 0.2 ശതമാനം മുതല്‍ 0.6ശതമാനംവരെയാണ് ഏഷ്യന്‍ കറന്‍സികളില്‍ ഇടിവ് നേരിട്ടത്. ചൈനീസ് കറന്‍സിയായ യൂവാന്റെ മൂല്യത്തില്‍ 7.27 ശതമാനമാണ് താഴ്ചയുണ്ടായത്.
അമേരിക്കയിലെ പണപ്പെരുപ്പം വിചാരിച്ച രീതിയിൽ ഉയരാത്തതും, 10 വർഷത്തെ വരുമാന കണക്കുകൾ മെച്ചമായതും ഡോളറിനz ശക്തിപ്പെടുത്തി. ഏഷ്യൻ കറൻസികൾ എല്ലാം തന്നെ ഇടിഞ്ഞു.
ഫിലിപ്പീൻസ് പെസോ 1.1 ശതമാനം, ഇന്തോനേഷ്യൻ റുപ്പിയ 0.76 ശതമാനം, ദക്ഷിണ കൊറിയൻ 0.74 ശതമാനം, മലേഷ്യൻ റിങ്കിറ്റ് 0.53 ശതമാനം, തായ്‌വാൻ ഡോളർ 0.46 ശതമാനം, ചൈനയുടെ റെൻമിൻബി 0.29 ശതമാനം, തായ് ബട്ട് 0.27 ശതമാനം, ചൈന ഓഫ് ഷോർ 0.25 ശതമാനം എന്നിങ്ങനെയാണ് ഇടിവ്. സിംഗപ്പൂർ ഡോളർ 0.24 ശതമാനം ഇടിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല