സ്വന്തം ലേഖകൻ: ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ വില ഇടിഞ്ഞതോടെ ദിർഹവും മറ്റു ഗൾഫ് കറൻസികളും തിളക്കം കൂട്ടി. ഒരു ദിർഹത്തിന് 22.56 രൂപയായിരുന്നു ഇന്നലത്തെ വിനിമയ നിരക്ക്. രൂപയ്ക്കു തിരിച്ചടിയാണെങ്കിലും നാട്ടിലേക്കു പണം അയയ്ക്കുന്ന പ്രവാസികൾക്ക് ഈ സാഹചര്യം ഗുണം ചെയ്യും. 1000 ദിർഹത്തിന് 22560 ഇന്ത്യൻ രൂപ നാട്ടിലെ അക്കൗണ്ടിൽ ലഭിക്കും.
സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ ഒരു വർഷമായി ദിർഹവുമായി 22.2 ആയിരുന്ന ശരാശരി വിനിമയ നിരക്ക്. അവിടെയാണ് 36 പൈസയുടെ വർധനയുണ്ടായത്. 0.12% ആണ് ദിർഹത്തിന്റെ നേട്ടം. ഡോളറുമായുള്ള വിനിമയ നിരക്ക് 82.8 ആണ്. ഇത് 82.9വരെ ഉയരുമെന്നാണ് വിപണിയിലെ കണക്കു കൂട്ടൽ.
ഗൾഫ് മേഖലയിലെ മറ്റു കറൻസികളുടെ വിനിമയ നിരക്കിലും മാറ്റമുണ്ടായി. ഖത്തർ റിയാലാണ് ഏറ്റവും ഉയർന്ന നേട്ടമുണ്ടാക്കിയത്. മൂല്യത്തിൽ 0.9% വർധന. ഒമാൻ റിയാലും ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്കിൽ 0.13% വർധനയുണ്ടായി. ഒരു റിയാലിന് 215.18 രൂപ നൽകണം. മറ്റു രാജ്യങ്ങളിലെ കറൻസിയുമായുള്ള ഇന്നലത്തെ വിനിമയ നിരക്ക്:
കുവൈത്ത് ദിനാർ: 269.16 (0.02% വർധന)
ഖത്തർ റിയാൽ: 22.73 (0.9% വർധന)
ബഹ്റൈൻ ദിനാർ: 219.76 (0.13% വർധന)
സൗദി റിയാൽ: 22.08 (0.19% വർധന)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല