സ്വന്തം ലേഖകൻ: ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ 21.70 മുതൽ 21.75 എന്ന നിലയിലേക്ക് താഴ്ന്നു. ഇന്നു (ചൊവ്വ) രാവിലെ 21.65–21.67 എന്ന നിലയിലാണു രൂപയുടെ മൂല്യം. ജനുവരി 12 ലെ ഏറ്റവും ഉയർന്ന അവസ്ഥയിൽ നിന്നാണ് ഇന്നത്തെ നിരക്കിലേക്ക് ഇപ്പോൾ 7.8 ശതമാനം ഇടിഞ്ഞിരിക്കുന്നത്.
ജനുവരി 12 ന് രൂപ 20.10 (ഡോളർ മൂല്യത്തിൽ 73.81) എന്ന നിലയിൽ ഉറച്ചുനിൽക്കുകയായിരുന്നു, എന്നാൽ, മേയ് 9 ആയപ്പോഴേക്കും അതു ഡോളറിനെതിരെ 21 ആയി. എപ്പോൾ 22ൽ എത്തുമെന്നതാണ് ഇനി അറിയാനുള്ളത്. അതേസമയം, മലയാളികളുൾപ്പെടെ ഇന്ത്യക്കാർ കിട്ടിയ അവസരത്തിൽ നാട്ടിലേക്കു പണമയക്കാനുള്ള ആവേശത്തിലാണ്. പലരും ബാങ്കുകളിൽ നിന്നു വായ്പകൾ എടുത്തും പണമയക്കാൻ ശ്രമിക്കുന്നു. മണി എക്സ്ചേഞ്ചുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
23 പൈസയുടെ ഇടിവോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് യുഎഇ ദിർഹമെത്തി. ഒരു ദിർഹത്തിന് 21.66 രൂപ നൽകണം. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 79.49 ആയതിനു പിന്നാലെയാണ് ദിർഹത്തിന്റെ മൂല്യവും വർധിച്ചത്. ഐടി, ടെലികോം രംഗത്തെ ഉയർന്ന വിൽപ്പന്ന സമ്മർദ്ദത്തെ തുടർന്ന് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലുണ്ടായ ഇടിവാണ് രൂപയുടെ മൂല്യം കുറച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല