1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2023

സ്വന്തം ലേഖകൻ: ഇന്ത്യൻ രൂപയുടെ തകർച്ചയിൽ ആണ് ഒമാൻ റിയാൽ വിനിമയ നിരക്ക് കൂടുന്നത്. നിരക്ക് 215ലേക്ക്. ഒ​രു റി​യാ​ലി​ന് 214.20 രൂ​പ എ​ന്ന നി​ര​ക്കാ​ണ് വെള്ളിയാഴ്ച നൽകിയത്. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങൾ അവധി ആയതിനാൽ ഇതേ നിരക്ക് തന്നെയായിരിക്കും, അല്ലെങ്കിൽ ഒരു രൂപ കൂടാനും സാധ്യതയുണ്ട്. എന്തായാലും 214, 215 നിരക്കിൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ലഭിക്കും. അ​ന്താ​രാ​ഷ്ട്ര പോ​ർ​ട്ട​ലാ​യ എ​ക്സ്.​ഇ എ​ക്ചേ​ഞ്ചി​ൽ ഒ​രു റി​യാ​ലി​ന് 214.90 രൂ​പ എ​ന്ന നി​ര​ക്കാ​ണ് അവർ കാണിക്കുന്നത്.

ഇ​ന്ത്യ​ൻ രൂ​പ​യു​ടെ താ​ഴ്ന്ന നി​ര​ക്ക് തന്നെയാണ് റിയാലിന്റെ മൃല്യം വർധിക്കാൻ കാരണമായത്. ക​ഴി​ഞ്ഞ എ​ട്ട് ആ​ഴ്ച​യിലെ കണക്കുകൾ പരശോധിക്കുമ്പോൾ രൂ​പ​യു​ടെ നിരക്ക് താഴ്ന്ന് തന്നെയാണ്. ഒ​രു ഡോ​ള​റി​ന് 82.66 രൂ​പ​യാ​ണ് വെള്ളിയാഴ്ച ലഭിച്ചത്. അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് കൈ​ക്കൊ​ള്ളു​ന്ന നടപടികൾ കാരണം ആണ് ഡോ​ള​ർ ശ​ക്തി പ്രാ​പി​ക്കാ​ൻ തുടങ്ങിയത്. ഡോ​ള​ർ ഇ​ൻ​റ​ക്സ് ര​ണ്ട്​ ശ​ത​മാ​നം ആണ് കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് വർധിച്ചിരിക്കുന്നത്. അ​മേ​രി​ക്ക​യി​ലെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് പ്ര​തീ​ക്ഷി​ച്ച​ അത്ര ഉയർന്നിട്ടില്ല. ഇത് കാരണം ആണ് ഡോ​ള​ർ ശ​ക്ത​മാ​യിരിക്കുന്നത്.

ഈ ​വ​ർ​ഷം മാ​ർ​ച്ച് 16ന് ​ശേ​ഷ​മു​ള്ള ഉ​യ​ർ​ന്ന നിരക്കാണ് ഇപ്പോൾ റിയാലിന് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ നാട്ടിലേക്ക് പണം അയക്കുന്ന ആളുകളുടെ എണ്ണം കൂടുതലാണ്. മാ​ർ​ച്ച് 16ന് ​എ​ക്സ്. ഇ ​എ​ക്സ്ചേ​ഞ്ചി​ൽ വി​നി​മ​യ നി​ര​ക്ക് 214.90 വ​രെയാണ് എത്തിയിരുന്നത്. പിന്നീട് വിനിമയ നിരക്ക് താഴേക്ക് പോകുകയും അതിന് ശേഷം ഉയർന്നു വരുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഈ സമയത്ത് ലഭിച്ചിരുന്നത് 202.30 എന്ന രീതിയിൽ ആയിരുന്നു. നി​ല​വി​ൽ ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് കൂടുതൽ ആണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.