സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രൂപയുടെ വന്‍തോതിലുള്ള വിലയിടിവ് തുടരുന്നതിനിടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള പണപ്രവാഹം കൂടുന്നു. എല്ലാ ഗള്‍ഫ് കറന്‍സികള്‍ക്കും ഉയര്‍ന്ന തോതിലുള്ള വിനിമയമൂല്യമാണ് ലഭിക്കുന്നത്. ഈ പ്രവണത ഇനിയും തുടര്‍ന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ രൂപക്ക് ഡോളറുമായി തട്ടിച്ചു നോക്കുമ്പോള്‍ ചൊവ്വാഴ്ച മാത്രം 96 പൈസയുടെ ഇടിവാണ് രൂപപ്പെട്ടത്. ഡോളറിന് 72 രൂപ 39 പൈസ എന്നതാണ് പുതിയ നിരക്ക്. ഒരു ദിര്‍ഹത്തിന് 19 രൂപ 69 പൈസ എന്ന നിലക്കായിരുന്നു വിപണി ക്ലോസ് ചെയ്തത്. നിലവിലെ സാഹചര്യത്തില്‍ ഒരു ദിര്‍ഹത്തിന് ഇരുപത് രൂപ വരെ ഉടന്‍ എത്തിയേക്കുമെന്ന് വിലയിരുത്തുന്നവരും ഉണ്ട്. മറ്റു ഗള്‍ഫ് കറന്‍സികള്‍ക്കും ഉയര്‍ന്ന വിനിമയ മൂല്യമാണുള്ളത്.
ഡോളര്‍ ഇനിയും കരുത്താര്‍ജിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ രൂപ കൂടുതല്‍ ദുര്‍ബലപ്പെടാനാണ് സാധ്യത. ഇന്ത്യന്‍ സമ്പദ് ഘടന നേരിടുന്ന തിരിച്ചടി രൂപയുടെ തകര്‍ച്ചക്ക് കൂടുതല്‍ ആക്കം കൂട്ടുമെന്നും സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നു. രാജ്യത്തിെന്റെ ആഭ്യന്തര ഉല്‍പാദനം ആറു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് കൂപ്പു കുത്തിയിരിക്കുന്നത്.
ഗള്‍ഫ് നാടുകളിലെ പണമിടപാട് സ്ഥാപനങ്ങളില്‍ നല്ല തിരക്കാണിപ്പോള്‍ അനുഭവപ്പെടുന്നത്. മാസാദ്യം കൂടിയായതിനാല്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോതില്‍ ഗണ്യമായ വര്‍ധനയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പ്രതികൂല സാഹചര്യത്തിലും നാട്ടിലേക്ക് കൂടുതല്‍ വിദേശനാണ്യം എത്തുന്നത് ഇന്ത്യക്ക് വലിയ നേട്ടമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല