സ്വന്തം ലേഖകന്‍: യു.എസില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു; പതിനാറുകാരനായ പ്രതി അറസ്റ്റില്‍. . 61കാരനായ സുനില്‍ എഡ്!ലയാണ് പതിനാറുകാരന്റെ വെടിയേറ്റുമരിച്ചത്. ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ദിവസങ്ങള്‍ ശേഷിക്കേയാണ് തെലങ്കാന സ്വദേശിയായ എഡ്‌ലയ്ക്ക് വെടിയേറ്റത്.
വ്യാഴാഴ്ച വൈകുന്നേരം ന്യൂജഴ്‌സിയിലെ വെന്റനര്‍ നഗരത്തിലുള്ള അപ്പാര്‍ട്ട്‌മെന്റിനുമുന്നിലാണ് സംഭവമെന്ന് അറ്റ്!ലാന്റിക് കൗണ്ടി പ്രോസിക്യൂട്ടര്‍ ഡാമൊണ്‍ ടൈനര്‍ പറഞ്ഞു. കാര്‍ മോഷണത്തിനിടെയാണ് കൊലപാതകമെന്നാണ് പോലീസ് നിഗമനം.
സുനിലിനെ വെടിവെച്ചശേഷം അദ്ദേഹത്തിന്റെ കാറുമായി അക്രമി കടന്നു. ആറുകിലോമീറ്റര്‍ അകലെനിന്ന് പിന്നീട് കാര്‍ കണ്ടെടുത്തു. വെള്ളിയാഴ്ച അക്രമിയെ അറസ്റ്റുചെയ്തതായും പോലീസ് പറഞ്ഞു. ഇയാളുടെ പേരില്‍ കൊലപാതകം, മോഷണം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി.
അമ്മയുടെ 95 ആം പിറന്നാളും ക്രിസ്മസും ആഘോഷിക്കാന്‍ രണ്ടുമാസത്തെ അവധിയെടുത്ത് തെലങ്കാനയിലെ മേഡക് ജില്ലയിലെ വസതിയിലേക്ക് വരാനിരിക്കേയാണ് സുനിലിന്റെ ദാരുണാന്ത്യം. 30 വര്‍ഷമായി യു.എസില്‍ താമസിക്കുന്ന സുനില്‍ അറ്റ്!ലാന്റിക് കൗണ്ടിയിലെ ജീവനക്കാരനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല