1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2017

സ്വന്തം ലേഖകന്‍: ഓക്‌സിജന്‍ സിലിണ്ടറുകളില്ലാതെ എവറസ്റ്റിന്റെ നെറുകയിലെത്തി ഇന്ത്യന്‍ സൈനികര്‍. നാല് ഇന്ത്യന്‍ സൈനികരടങ്ങുന്ന സംഘമാണ് ഓക്‌സിജന്‍ സിലിണ്ടറുകളില്ലാതെ എവറസ്റ്റിന്റെ നെറുകയിലെത്തിയത്. ഹിമാലയ പര്‍വതനിരകളില്‍ നേപ്പാള്‍, ചൈന അതിര്‍ത്തിയിലാണ് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത്. ആദ്യമായാണ് ഒരു സംഘം ഓക്‌സിജന്‍ സിലിണ്ടര്‍ ഇല്ലാതെ എവറസ്റ്റ് കീഴടക്കുന്നത്.

കംഞ്ചാക് ടെന്‍ഡ, കെല്‍ഷാംഗ് ദര്‍ജി ഭൂട്ടിയ, കാല്‍ഡന്‍ പഞ്ജൂര്‍, സോനം ഫുണ്‍ട്‌സോക് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ മാസം 21 നാണ് സംഘം ദൗത്യം പൂര്‍ത്തിയാക്കിയത്. 14 പേരുടെ സംഘമാണ് ദൗത്യത്തിനായി ഇറങ്ങിയത്. എന്നാല്‍, നാലുപേര്‍ക്കു മാത്രമാണ് ഓക്‌സിജനില്ലാതെ ദൗത്യം പൂര്‍ത്തിയാക്കായുള്ളൂ. കേണല്‍ വിശാല്‍ ദുബെ ആയിരുന്നു സംഘത്തലവന്‍. സ്‌നോ ലയണ്‍ എവറസ്റ്റ് എക്‌സ്‌പെഡിഷന്‍ എന്നായിരുന്നു ദൗത്യത്തിനു നല്‍കിയിരുന്ന പേര്. സമുദ്രനിരപ്പില്‍നിന്ന് 8,848 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് കൊടുമുടി 1953ല്‍ മേയ് 29ന് എഡ്മണ്ട് ഹിലാരി, ടെന്‍സിംഗ് നോര്‍ഗേ എന്നിവരാണ് ആദ്യമായി കീഴടക്കിയത്.

നാലായിരത്തിലധികം പേര്‍ എവറസ്റ്റ് കീഴടക്കിയിട്ടുണ്ടെന്നാണു കണക്ക്. ഇതില്‍ 187 പേര്‍ മാത്രമാണ് ഓക്‌സിജന്‍ സിലിണ്ടര്‍ ഇല്ലാതെ എവറസ്റ്റ് കീഴടക്കിയിട്ടുള്ളത്. ഇവരെല്ലാം ഒറ്റയ്ക്കാണ് ദൗത്യത്തിന് ഇറങ്ങിയിട്ടുള്ളത്. ടെന്‍സിംഗും ഹിലരിയും എവറസ്റ്റ് കീഴടക്കിയതിന്റെ 64 ആം വാര്‍ഷികത്തിലാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ടീം ചരിത്ര നേട്ടം കൈവരിച്ചത്. എവറസ്റ്റ് കീഴടക്കാന്‍ ഇറങ്ങിയ 300ലേറെപ്പേര്‍ ദൗത്യത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 200 പേരുടെ മൃതദേഹം ഇപ്പോഴും കണ്ടെത്താനാകാതെ മഞ്ഞില്‍ പുത്തഞ്ഞ് കിടപ്പാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.