എഴുപതുകളില്‍ മോക്ഷം തേടിയെത്തുന്ന ഹിപ്പികളിലൊരാളായി ഇന്ത്യയിലെത്തുമ്പോള്‍ സ്റ്റീവ് ജോബ്സ് എന്ന പതിനെട്ടുകാരന് ലോകമറിയുന്ന ടെക് ഗുരുവായി മാറിയിരുന്നില്ല. ഒട്ടേറെ അമേരിക്കന്‍ ശിഷ്യരുള്ള ള്ള നീം കരോളി ബാബായെ കണ്ട് ആദ്ധ്യാത്മിക രഹസ്യമറിയാനായിരുന്നു പതിനെട്ടാം വയസിലെ ആ യാത്ര. വീഡിയോ ഗെയിം ടെക്നീഷ്യനായി ജോലിചെയ്ത് സമ്പാദിച്ച കാശുമായാണ് റീഡ് കോളജിലെ സഹപാഠി ഡാനിയല്‍ കോട്ട്കെയുമൊത്താണ് സ്റ്റീവ് ഇന്ത്യയിലേക്ക് വിമാനം കയറിയത്.
1973ല്‍ ഇന്ത്യയിലെത്തിയെങ്കിലും ബാബയെ ദര്ശിയ്ക്കാന് ജോബ്സിനായില്ല. അതിന് മുമ്പെ ബാബ ഇഹലോകത്തോട് വിട പറഞ്ഞിരുന്നു. ഇന്ത്യയെ കുറിച്ച് ജോബ്സിനുണ്ടായിരുന്ന ധാരണകള്‍ പലതും തെറ്റാണെന്ന് അദ്ദേഹത്തിനു ബോധ്യമായെന്ന് ജോബ്സിന്റെ ജീവിതകഥയായ ‘ ദ ലിറ്റില്‍ കിംഗ്ഡം- ദ പ്രൈവറ്റ് സ്റ്റോറി ഒഫ് ആപ്പിള്‍ കമ്പ്യൂട്ടര്‍ എഴുതിയ മൈക്കല്‍ മോറിട്സ് വെളിപ്പെടുത്തുന്നു.
ജോബ്സ് കരുതിയതിലും ദരിദ്രമായിരുന്നു ഇന്ത്യ. രാജ്യത്തിന്റെ ദരിദ്രാവസ്ഥയും ആദ്ധ്യാത്മികതയുടെ സമൃദ്ധിയും എതിര്‍ധ്രുവങ്ങളില്‍ നില്ക്കുന്നതായി തോന്നിച്ചു. ബാബയെ കാണാനായില്ലെങ്കിലും ഇന്ത്യയുടെ ആദ്ധ്യാത്മിക വീക്ഷണവും ജീവിതത്തോടുള്ള സമീപനവും ജോബ്സിനെ സ്വാധീനിച്ചു. തലമുണ്ഡനം ചെയ്ത് ഇന്ത്യന്‍ വസ്ത്രം ധരിച്ചാണ് കാലിഫോര്‍ണിയയില്‍ മടങ്ങിയെത്തിയത്. അതിനകം ബുദ്ധമതം സ്വീകരിച്ചിരുന്നു. സസ്യഭുക്കായിരുന്നു ജോബ്സ്. ഇന്ത്യ സന്ദര്‍ശന വേളയില്‍ ജോബ്സിനെ അനുഗമിച്ച സുഹൃത്ത് ഡാന്‍ കോട്കേ പിന്നീട് ആപ്പിളില്‍ ജീവനക്കാരനായി.
ഇന്ത്യയുടെ സിലിക്കന്‍ വാലിയായി വിശേഷിപ്പിയ്ക്കപ്പെടുന്ന ബാംഗ്ലൂരില്‍ ആപ്പിളിന്റെ ഒരു കേന്ദ്രം 2006ല്‍ തുറക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല