സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ സെൻട്രൽ സ്കൂള്‍ വിദ്യാർഥി യു.എസില്‍ മുങ്ങിമരിച്ചു. അമേരിക്കയിലെ ഫ്ലോറിഡയിലെ ഹോട്ടലിലെ നീന്തൽ കുളത്തിലുണ്ടായ അപകടത്തിൽ ഗുരുതരാവസ്ഥയിലായ പ്രജോബ് ജെബാസ് ഇന്ന് പുലര്‍ച്ചയോടെ മരണപ്പെട്ടത്. പഠനയാത്രയുടെ ഭാഗമായി സഹപാഠികളോടപ്പം ഫ്ലോറിഡയിലെ നാസ കേന്ദ്രം സന്ദർശിക്കാൻ എത്തിയതായിരുന്നു പ്രജോബ്. തമിഴ്നാട് തിരുനെല്‍വേലി സ്വദേശിയാണ്.
പിതാവ് സഹായ തോമസ് രൂപന്‍ ഖറാഫി കൺസ്ട്രക്ഷനിലും മാതാവ് വിൻസി ടാലി ഗ്രൂപ്പിലുമാണ് ജോലി ചെയ്യുന്നത്. അപകടത്തെ തുടര്‍ന്ന് പ്രജോബിന്റെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ഓര്‍ലാന്റോയില്‍ എത്തിയിരുന്നു. അതേസമയം പ്രജോബിന് ഒപ്പമുണ്ടായിരുന്ന അധ്യാപകർ തിരികെ പോയത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
തിരുനെല്‍വേലി സ്വദേശിയായ പന്ത്രണ്ടാം ക്ലാസുകാരന് പ്രജോബ് കുവൈത്തിലെ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നിന്നാണ് ഫ്ലോറിഡയിലെ നാസ കേന്ദ്രം സന്ദര്‍ശിക്കാനെത്തിയത്. 60 സഹപാഠികളും ആറ് അധ്യാപകരും ഒപ്പമുണ്ടായിരുന്നു. നവംബര്‍ 23ന് ഫ്ലോറിഡയിലെ ഹോട്ടലിലെ നീന്തല്‍കുളത്തില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കുളിക്കുന്നതിനിടെ അപകടത്തില്‍പെടുകയായിരുന്നു. 14 മിനിറ്റോളം വെള്ളത്തിനടിയിലായ പ്രജോബിനെ പിന്നീട് ഫയർ ഫോഴ്സും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല