സ്വന്തം ലേഖകന്‍: അമേരിക്കയില്‍ മൂന്ന് ദിവസം മുന്‍പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍. കോര്‍ണല്‍ സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന ആലാപ് നരസിപുര (20) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത്താക്ക വെള്ളച്ചാട്ടത്തിന് സമീപത്തെ ചെറു ജലാശയത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു.
അമേരിക്കയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗിന് പഠിക്കുകയായിരുന്നു ആലാപ്. വിദ്യാര്‍ഥിയെ കാണാതായപ്പോള്‍ മുതല്‍ പ്രദേശത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. മരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ദുരൂഹമായ കാര്യങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.
വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് ഒരാഴ്ച മുമ്പ് കോളേജ് അധികൃതര്‍ പരാതി നല്‍കിയിരുന്നു. യുവാവിന്റെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. മരണത്തില്‍ ദുരൂഹത ഉള്ളതിനാല്‍ വംശീയ അതിക്രമം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ന്യൂയോര്‍ക്ക് പോലീസ് അന്വേഷിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല