സ്വന്തം ലേഖകന്‍: യുഎസ് സര്‍വകലാശാലയ്ക്ക് നേരെ സൈബര്‍ ആക്രമണം: ഇന്ത്യന്‍ വംശജന് യുഎസ് കോടതി 86 ലക്ഷം ഡോളര്‍ പിഴയിട്ടു. യുഎസിലെ സര്‍വകലാശാലയ്ക്കു നേരെ സൈബര്‍ ആക്രമണ പരമ്പര അഴിച്ചുവിട്ട ഇന്ത്യന്‍ വംശജനായ പരസ് ഝാ എന്ന ഇരുപത്തിരണ്ടുകാരനാണ് 86 ലക്ഷം ഡോളര്‍ (ഏകദേശം 63 കോടി രൂപ) പിഴ. ഇതിനു പുറമേ 6 മാസം വീട്ടുതടങ്കലും 5 വര്‍ഷം നല്ലനടപ്പും 2500 മണിക്കൂര്‍ സാമൂഹിക സേവനവും വിധിച്ചിട്ടുണ്ട്.
പരസ് ഝാ 2014 നവംബര്‍ മുതല്‍ 2016 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ന്യൂജഴ്‌സിയിലെ റട്‌ഗേഴ്‌സ് സര്‍വകലാശാലയുടെ കംപ്യൂട്ടര്‍ ശൃംഖലയില്‍ കടന്നുകയറിയത്. തുടര്‍ന്നു സര്‍വകലാശാലയുടെ സെര്‍വറിന്റെ പ്രവര്‍ത്തനം പലവട്ടം നിലച്ചു. ജോസയ്യ വൈറ്റ്, ഡാള്‍ട്ടന്‍ നോര്‍മന്‍ എന്നിവരുടെ സഹായത്തോടെയാണു ഝാ സൈബര്‍ ആക്രമണങ്ങള്‍ നടത്തിയത്.
വയര്‍ലെസ് ക്യാമറകളുടെയും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറുകളുടെയും ഗാര്‍ഹിക ഇന്റര്‍നെറ്റ് ഉപകരണങ്ങളുടെയും പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ കഴിയുന്ന മിറായ് ബോട്ട്‌നെറ്റുകള്‍ ഇവര്‍ മൂവരും ചേര്‍ന്നാണു സൃഷ്ടിച്ചെടുത്തത്. തുടര്‍ന്ന് ഇതിന്റെ സഹായത്തോടെ ഒരു ലക്ഷത്തോളം ഇന്റര്‍നെറ്റ് ബന്ധിത ഉപകരണങ്ങളെ ബാധിച്ച മാരക ശേഷിയുള്ള മറ്റു ചില സൈബര്‍ ആക്രമണങ്ങളും ഝായും കൂട്ടാളികളും നടത്തിയിരുന്നു. റട്‌ഗേഴ്‌സ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥിയാണു ഝാ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല