1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2012

പൂനെയില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥി അനുജ് ബിദ്വെ കൊല്ലപ്പെട്ടതിനു പിന്നാലെ മറ്റൊരു ഇന്ത്യക്കാരനെ മാഞ്ചസ്റ്റ്റില്‍ കാണാതായത് പരിഭ്രാന്തി പരത്തുന്നു. പുതുവത്സരാഘോഷത്തിനായി മാഞ്ചസ്റ്ററിലെത്തിയ ഗുര്‍ദീപ് ഹയര്‍ എന്ന 20കാരനെയാണ് ഈ മാസം രണ്ടിനു കാണാതായത്. ഗുര്‍ദീപിന്റെ ഫോട്ടോ പോലീസ് പ്രസിദ്ധീകരണത്തിനു നല്‍കിയിട്ടുണ്ട് എങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും പോലീസിനു യാതൊരു വിവരവും ലഭിച്ചിട്ടില്ല.

ഗുര്‍ദീപ്‌ ഹയ്യെറിന്റെ ബന്ധുക്കള്‍ വിവരം അറിയാനായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു അവര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നു ഒരു ടാക്സി ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്ത്‌ ചോദ്യം ചെയ്യുന്നുണ്ട്. നൈറ്റ് ക്ലബില്‍ ക്രിസ്തുമസ് ആഘോഷത്തിനു ശേഷം ഇയാളുടെ വണ്ടിയിലാണ് ഗുര്‍ദീപ് പോയതെന്നാണ് വിവരം. കാണാതാവുമ്പോള്‍ നേവി ബ്ലൂ പോളോ ഷര്‍ട്ടും ജീന്‍സും ആയിരുന്നു വേഷം. അഞ്ചടി 11 ഇഞ്ച് ഉയരമുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് ഗ്രെയിറ്റര്‍ മാഞ്ചെസ്റ്റര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കിയതായി അറിയിച്ചു. പ്രധാനമായും സി.സി.ടി.വി ഫുട്ടെജ് കേന്ദ്രീകരിച്ചാണ് അന്വേഷണം. കാണാതാകുന്നതിനു തൊട്ടു മുമ്പ് രണ്ട് പേരുമായി ഗുര്‍ദീപ്‌ സംസാരിച്ച് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മുന്‍പ്‌ മാഞ്ചസ്റ്ററില്‍ വെടിയേറ്റു മരിച്ച അനുജിന്റെ പിതാവ് സുഭാഷിന്റെ ബ്രിട്ടീഷ് സര്‍ക്കാരിനോടു യു.കെയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.

ഗുര്ദീപിനെ കാണാതായതിനു പിന്നാലെ ജനുവരി മൂന്നിന് പോലീസില്‍ പരാതി നല്‍കിയതായി മാതാവ് പരംജിത് കൗര്‍ പറഞ്ഞു. വെസ്റ്റ് ബ്രോംവിച്ചില്‍ ഉള്ള ഗുര്‍ദീപ്‌ ഹയ്യെരെ ജനുവരി രണ്ടിനാണ് കാണാതാവുന്നത്. ഗ്ലിന്‍വര്‍ യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷം ബിസിനസ് വിദ്യാര്‍ഥിയായിരുന്നു ഗുര്‍ദീപ്‌. വെസ്‌റ്റ് ബ്രോംവിച്ചിനിന്ന് പുതുവത്സര ആഘോഷത്തിനായാണ്‌ ഗുര്‍ദീപ്‌ ഫാലോഫീല്‍ഡിലെ സുഹൃത്തിന്റെ വാറ്റില്‍ എത്തിയത്. അവിടെനിന്ന് കൂട്ടുകാര്‍ക്കൊപ്പം സങ്കെയിസ് നൈറ്റ് ക്ലബില്‍ ചെന്ന ഗുര്‍ദീപിനെ അവിടെ ജനുവരി രണ്ട് പുലര്‍ച്ചെ രണ്ടര വരെ കണ്ടവരുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.