സ്വന്തം ലേഖകൻ: പിറന്നാൾ ആഘോഷത്തിനിടെ അബദ്ധത്തിൽ തോക്കിൽ നിന്ന് വെടിപൊട്ടി ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ജോർജിയയിലെ വീട്ടിൽ കൂട്ടുകാർക്കൊപ്പമുള്ള ആഘോഷത്തിനിടെയാണ് തെലങ്കാന സ്വദേശിയായ ആര്യൻ റെഡ്ഢി മരിച്ചത്.
നവംബർ 13നാണ് സംഭവം. തന്റെ പിറന്നാൾ ആഘോഷിക്കാനായി കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിച്ചതായിരുന്നു ആര്യൻ. ആഘോഷം നടന്നുകൊണ്ടിരിക്കെ ആര്യൻ തന്റെ പക്കലുണ്ടായിരുന്ന തോക്ക് വൃത്തിയാക്കാൻ പോയി. അതിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റാണ് ആര്യൻ മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
ശബ്ദം കേട്ട് കൂട്ടുകാർ വന്ന് നോക്കുമ്പോൾ ചോരയിൽ കുളിച്ചുകിടക്കുന്ന ആര്യനെയാണ് കണ്ടത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ, മാസ്റ്റർ ഓഫ് സയൻസ് രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു ആര്യൻ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല