ലങ്കാന്‍സ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ മൈക്രോ-ഇലക്ട്രോണിക് ബിരുദാനന്തരബിരുദത്തിനായി പഠിച്ചു കൊണ്ടിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥി മാഞ്ചസ്റ്ററില്‍ വെടിയേറ്റ് മരിച്ചു. പെണ്‍കുട്ടികള്‍ അടങ്ങുന്ന ഒന്‍പതു വിദ്യാര്‍ഥികളുടെ സംഘം അവധി ദിവസം ചിലവഴിക്കാനായിരുന്നു മാഞ്ചസ്റ്റര്‍ സന്ദര്‍ശിച്ചത്.ബോക്സിംഗ് ഡേയുടെ ആദ്യ മണിക്കൂറുകളില്‍ വംശവിദ്വേഷത്തിനു ഇരയായി എന്ന് കരുതുന്ന അനുജ് ബിദ്വേ(23) യുടെ കൊലയാളിയെ പോലീസ് തിരഞ്ഞുകൊണ്ടിരിക്കയാണ്.
സംഭവം നടന്നത് ഇങ്ങനെ: സാല്‍ഫോര്‍ഡിലെ ഹോട്ടല്‍ മുറിയില്‍ നിന്നും മാഞ്ചസ്റ്റര്‍സിറ്റി സെന്ററിലേക്ക് നടക്കുകയായിരുന്നു ഈ സംഘം. ഇതിനിടയില്‍ കയറി വന്ന ഒരു മനുഷ്യന്‍ അനൂജുമായി സംസാരിക്കുകയും ഒളിപ്പിച്ചിരുന്ന കൈതോക്കെടുത്തു അവനു നേരെ നിറയൊഴിക്കുകയുമായിരുന്നു. യാതൊരു പ്രകോപനവും കൂടാതെയാണ് അയാള്‍ അനൂജിനു നേരെ ആക്രമണം അഴിച്ചു വിട്ടത് എന്ന് സംഘത്തില്‍ ഉള്ളവര്‍ പറയുന്നു. മാഞ്ചസ്റ്റര്‍ പോലീസ് ഇതിനെ ഭീകരം എന്നാണു വിശേഷിപ്പിച്ചത്. ഇതിനു കാരണക്കാരായവരെ എത്രയും പെട്ടെന്ന് കണ്ടെത്തും എന്ന് ഉറപ്പു നല്‍കി.
മാഞ്ചസ്റ്റര്‍ പോലീസിലെ ഉയര്ന്നുദ്യോഗസ്ഥന്‍ മുള്ളിഗന്‍ പറയുന്നത് ഈ ആക്രമണം വംശീയ വിദ്വേഷമായി ഉറപ്പിക്കാന്‍ കഴിയില്ല എന്നാണു.ഇതിന്റെ എല്ലാ സാധ്യതകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട് എന്നും കൂട്ടി ചേര്‍ത്തു. ഇരുപതു വയസ്സോളം പ്രായമുള്ള കൊലപാതകി ഒരു ചാര നിറത്തിലുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്.കൂടെയുണ്ടായിരുന്ന അവന്‍റെ സുഹൃത്ത് ഒരു കറുത്ത ജാക്കറ്റ് ആണ് ധരിച്ചിരുന്നത്. ഫോറെന്‍സ്സിക് റിപ്പോര്‍ട്ട് അനുസരിച്ച് തലയിലേറ്റ വെടിയുണ്ടയാണ് മരണ കാരണം. ഈ സംഭവത്തിനു ശേഷം ആ ഇടങ്ങളില്‍ പോലീസ് പട്രോള്‍ ശക്തിപ്പെടുത്തി.
സാക്ഷികളായ മറ്റു എട്ടു പേരെയും യൂണിവേര്‍സിറ്റി വരേയ്ക്കും പോലീസ് അനുഗമിച്ചു.അവര്‍ക്കായി പ്രത്യേകം കൌണ്‍സിലിംഗ് നടത്തും എന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. കുറ്റവാളിയോട് കീഴടങ്ങുന്നതാണ് നല്ലത് എന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. സ്വന്തം കാര്യം നോക്കി നടന്നിരുന്ന വിദ്യാര്‍ത്ഥികളെ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമിച്ചത് തികച്ചും ന്യായീകരിക്കാനാകാത്ത ഒരു തെറ്റ്തന്നെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല