സ്വന്തം ലേഖകന്‍: യുഎസില്‍ കവര്‍ച്ചാ ശ്രമത്തിനിടെ കൊള്ളക്കാരുടെ വെടിയേറ്റ ഇന്ത്യന്‍ യുവാവ് കൊല്ലപ്പെട്ടു, മറ്റൊരാള്‍ക്ക് ഗുരുതര പരുക്ക്. 19 കാരനായ അര്‍ഷദ് വോറ എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. ആയുധമായെത്തിയ മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്കിടെയാണ് അര്‍ഷദിനെ വെടിവച്ചത്.
ചിക്കാഗോ ഡോല്‍ട്ടനിലെ ക്ലാര്‍ക്ക് ഗ്യാസ് സ്റ്റേഷനിലാണ് സംഭവമെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടംഗ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. അര്‍ഷദ് കടയില്‍ സാധനം വാങ്ങാന്‍ എത്തിയപ്പോഴായിരുന്നു വെടിവയ്പ്. മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് 12,000 ഡോളര്‍ പ്രതിഫലം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിസംബര്‍ 15ന് ഒഹിയോയില്‍ കരുണാകര്‍ കരേഗ്‌ലെയെ മോഷ്ടാക്കള്‍ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. ഫെബ്രുവരിയിലാണ് ശ്രിനിവാസ് കുച്ചിഭോട്ട്‌ല എന്ന സോഫ്റ്റ്!വെയര്‍ എന്‍ജിനിയര്‍ കന്‍സാസില്‍ വെടിയേറ്റു മരിച്ചത്. 2017ല്‍ 58,491 സംഭവങ്ങളാണ് വെടിവയ്പുമായി ബന്ധപ്പെട്ട് യുഎസില്‍ ഉണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല