സ്വന്തം ലേഖകന്‍: കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രഫസറെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥി കാമ്പസിലെത്തിയത് സ്വന്തം ഭാര്യയെ കൊന്ന ശേഷം. ഇന്ത്യന്‍ വംശജനായ മൈനാക് സര്‍ക്കാരാണ് ഭാര്യ ഹാഷ്‌ലി ഹസ്തിയുടെ മിനിസോടയിലെ വസതിയില്‍ അവരെ വെടിവെച്ചു കൊന്നതെന്ന് പൊലീസ് കണ്ടെത്തി.
2012 ജൂണില്‍ വിവാഹിതരായ മൈനാകും ഹസ്തിയും അകന്നു കഴിയുകയായിരുന്നു. വസതിയില്‍ അതിക്രമിച്ചു കടന്നാണ് മൈനാക് ഹസ്തിയെ കൊലപ്പെടുത്തിയത്. ഇവരുടെ തലയില്‍ വെടിയേറ്റതിന്റെ നിരവധി പാടുകളും അന്വേഷണ സംഘം കണ്ടെത്തി. വീടിന്റെ ജനല്‍ തകര്‍ന്നനിലയിലാണ്. ഇതുവഴിയാണ് മൈനാക് ഉള്ളിലേക്ക് പ്രവേശിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
നഗരത്തിലെ തിരക്കേറിയ ഭാഗത്തുനിന്ന് മൈനാകിന്റെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പൊലീസ് കണ്ടത്തെിയിട്ടുണ്ട്. ബോംബ്‌സ്‌ക്വാഡ് കാര്‍ പരിശോധിച്ചെങ്കിലും സ്‌ഫോടക വസ്തുക്കളൊന്നും കണ്ടത്തെിയില്ല. ഹസ്തിയും മൈനാകും ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്നും പരസ്പരം അകന്നു കഴിയുകയായിരുന്നെന്നും പൊലീസ് വെളിപ്പെടുത്തി.
നേരത്തേ മൈനാകിനെതിരെ കേസുകളൊന്നും ഉള്ളതായി പൊലീസിന് തെളിവ് ലഭിച്ചിട്ടില്ല. 38 കാരനായ മൈനാക് സര്‍ക്കാര്‍ ഇന്ത്യയിലെ ഖരഗ്പുര്‍ സര്‍വകലാശാലയില്‍നിന്ന് എന്‍ജിനീയറിങ് ബിരുദവും സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് മാസ്റ്റര്‍ ബിരുദവും കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡിയും നേടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല