സ്വന്തം ലേഖകൻ: അമേരിക്കയിലെ ഇന്‍ഡ്യാനയില്‍ കത്തികൊണ്ടുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. വാല്‍പരാസോ സര്‍വ്വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ വരുണ്‍ രാജ് പുച്ചയാണ് മരിച്ചത്. ഫോര്‍ട് വെയിന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ചയോടെയാണ് മരണം.
തെലങ്കാനയിലെ ഖമ്മം ജില്ലക്കാരനായ വരുണ്‍ 2022 ഓഗസ്റ്റിലാണ് അമേരിക്കയില്‍ പഠനത്തിന് ചേര്‍ന്നത്. വാല്‍പരാസോ നഗരത്തിലുള്ള ജിമ്മില്‍ ഒക്ടോബര്‍ 29-നായിരുന്നു ആക്രമണം നടന്നത്. ജോര്‍ദാന്‍ അന്‍ഡ്രാഡ(24) എന്ന യുവാവാണ് വരുണിനെ ആക്രമിച്ചതെന്നാണ് അമേരിക്കന്‍ പോലീസ് പറയുന്നത്.
ജിമ്മിലെ മസാജിങ് മുറിയില്‍ ഉണ്ടായിരുന്ന വരുണിനെ അന്‍ഡ്രാഡ കൈയ്യില്‍ കരുതിയ കത്തികൊണ്ട് തലയ്ക്ക് കുത്തുകയായിരുന്നു. ഇരുവരും തമ്മില്‍ മുന്‍വൈരാഗ്യമുള്ളതായോ പരിചയമുള്ളതായോ അന്‍ഡ്രാഡ പറഞ്ഞിട്ടില്ലെന്നാണ് പോലീസ് അറിയിക്കുന്നത്. കേസില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
‘വരുണിന്റെ വേര്‍പാടില്‍ അതിയായ ദുഖമുണ്ട്. ഞങ്ങളിലൊരാളെയാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ഞങ്ങളുടെ പ്രാര്‍ഥനയുണ്ടാവും’- യൂണിവേഴ്‌സിറ്റി അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. നവംബര്‍ 16ന് ക്യാമ്പസില്‍ വരുണ്‍ അനുസ്മരണ പരിപാടി നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല