സ്വന്തം ലേഖകന്‍: അമേരിക്കയില്‍ പഠിക്കുന്നത് 2,11,703 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനവുമായി ഇന്ത്യ. വിവിധ അമേരിക്കന്‍ സര്‍വകലാശാലകളിലായി 2,11,703 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നതായി ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളില്‍ ഇന്ത്യ രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ 3,77,070 വിദ്യാര്‍ഥികളുമായി ചൈനയാണ് ഒന്നാമത്.
ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നുമുള്ള വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്മന്റെിന്റെ സ്റ്റുഡന്റ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാം റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എസില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളില്‍ 77 ശതമാനം പേരും ഏഷ്യയില്‍ നിന്നുള്ളവരാണ്.
അതേസമയം ഇന്ത്യ, ചൈന രാജ്യങ്ങളില്‍നിന്ന് വിദ്യാര്‍ഥികള്‍ കൂടുമ്പോള്‍ സമാന കാലയളവില്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് കുറവു വന്നതായും റിപ്പോര്‍ട്ട് പറയുന്നു. സൗദി അറേബ്യയിന്നിന്ന് 9971 വിദ്യാര്‍ഥികള്‍ ഉള്ളപ്പോള്‍. 5488 പേരുള്ള ദക്ഷിണ കൊറിയ, 396 പേര്‍ മാത്രമുള്ള യെമന്‍ എന്നിരാണ് ഏറ്റവും പിന്നില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല