സ്വന്തം ലേഖകന്‍: രാഹുലിന്റെ ഐക്യു ഐസ്റ്റീനും സ്റ്റീഫന്‍ ഹോക്കിന്‍സിനും മേലെ, ബ്രിട്ടനിലെ ടിവി ഷോയില്‍ താരമായി ഇന്ത്യക്കാരനായ 12 കാരന്‍. ടിവി ഷോ മത്സരാര്‍ഥിയും ഇന്ത്യന്‍ വംശജനുമായ 12 വയസുകാരന്‍ രാഹുലാണ് പ്രേക്ഷകരെ ഞെട്ടിച്ചത്. ബ്രിട്ടനിലെ ഏറ്റവും മിടുക്കനായ കുട്ടിയെ തിരഞ്ഞെടുക്കാനായി ചാനല്‍ ഫോര്‍ നടത്തുന്ന ചൈല്‍ഡ് ജീനിയസ് എന്ന പരിപാടിയിലാണ് രാഹുലിന്റെ അമ്പരിപ്പിക്കുന്ന പ്രകടനം.
പരമ്പരയിലെ എല്ലാ ചോദ്യങ്ങള്‍ക്കും രാഹുല്‍ കൃത്യമായ ഉത്തരം നല്‍യതോടെ 162 എന്ന ഐക്യു സ്‌കോറുമായി സ്റ്റീഫന്‍ ഹോക്കിന്‍സിനും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും മുകളിലാണ് ഇപ്പോള്‍ രാഹുലിന്റെ സ്ഥാനം. ഇതോടെ ലോകത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന ഐക്യു ഉള്ളവരുടെ മെന്‍സ ക്ലബിലേക്ക് രാഹുലിന് വഴി തെളിഞ്ഞിരിക്കുകയാണ്.
ചൈല്‍ഡ് ജീനിയസ് മത്സരാര്‍ഥികളുടെ സ്വപ്നമായ മെന്‍സ് ക്ലബ് അംഗത്വം അടുത്തെത്തിയെങ്കിലും കഠിനമായ മത്സരത്തിന്റെ ആദ്യ റൗണ്ടേ രാഹുല പിന്നിട്ടിട്ടുള്ളു. ഒരാഴ്ചയിലധികം നീളുന്ന മത്സരത്തില്‍ എട്ടിനും 12നും ഇടയില്‍ പ്രായമുള്ള 20 പേരെ രാഹുലിന് ഇനിയും പിന്നിലാക്കേണ്ടതുണ്ട്. എന്നാല്‍ മത്സരത്തില്‍ വിജയിയായാലും ഇല്ലെങ്കിലും സമൂഹ മാധ്യമങ്ങള്‍ ഇപ്പോള്‍തന്നെ രാഹുലിനെ താരമാക്കിക്കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല