സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ വിസ പ്രശ്‌നങ്ങള്‍ വേട്ടയാടുന്നു, ചിക്കാഗോ സര്‍വകലാശാലയില്‍ 20 ഇന്ത്യന്‍ വിദ്യാര്‍ഥികളെ മടക്കിയയച്ചു. വിസ പ്രശ്‌നം ഉന്നയിച്ചാണ് ചിക്കാഗോ സര്‍വകലാശാല വിദ്യാര്‍ത്ഥികളായ 20 ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കിയയച്ചത്.
ആന്ധ്രാപ്രദേശ്, തെലുങ്കാനാ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളെയാണ് വിസ റദ്ദാക്കി അമേരിക്ക നാട്ടിലേക്ക് അയച്ചത്. ഏവരും ചിക്കാഗോ സര്‍വകലാശാല വിദ്യാര്‍ത്ഥികളാണ്. വിസ പ്രശ്‌നം പരിഹരിക്കാനുള്ള നപടികള്‍ പുരോഗമിക്കുന്നതായി തെലുഗു അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക വ്യക്തമാക്കി.
നേരത്തെ അമേരിക്കന്‍ എമിഗ്രേഷന്‍ മോശമായി പെരുമാറിയത് ചോദ്യം ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ഥികളുടേയും വിസ റദ്ദാക്കിയിരുന്നു. അമേരിക്കയിലേക്കുള്ള യാത്രാ മധ്യേ അബുദാബി വിമാനത്താവളത്തിലായിരുന്നു സംഭവം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല