സ്വന്തം ലേഖകൻ: ഇന്ത്യൻ അധ്യാപകർക്ക് യുകെയിൽ പ്രിയമേറുന്നു; മലയാളികൾ ഉൾപ്പെടെയുള്ള മാത്സ്, സയന്‍സ് അധ്യാപകർക്ക് സുവർണാവസരം. ഇന്റര്‍നാഷണല്‍ റീലൊക്കേഷന്‍ പേമെന്റ്സ് (ഐആര്‍പി) പ്രകാരം ഗവണ്‍മെന്റ് ഓവര്‍സീസ് ഡ്രൈവ് എന്ന നിലയില്‍ ഈ വിഷയങ്ങളിലുള്ള നൂറ് കണക്കിന് ടീച്ചര്‍മാരെ റിക്രൂട്ട് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ഇതിലൂടെ ഇന്ത്യ, നൈജീരിയ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് മാത്സ്, സയന്‍സ് , ലാംഗ്വേജ് ടീച്ചര്‍മാരെയായിരിക്കും ഈ വര്‍ഷം യുകെയിലേക്ക് കൊണ്ടു വരുന്നത്. ഈ റിക്രൂട്ട്മെന്റ് സ്‌കീം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ പ്ലാനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് ഡിഗ്രിയും അംഗീകൃത ടീച്ചര്‍ ട്രെയിനിംഗ് ക്വാളിഫിക്കേഷനുകളും ഏറ്റവും ചുരുങ്ങിയത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
കൂടാതെ ഇവര്‍ അണ്ടര്‍ ഗ്രാജ്വേറ്റ് ലെവലിലുള്ളവരോട് ഇംഗ്ലീഷില്‍ നന്നായി ആശയവിനിമയം ചെയ്യാനുള്ള കഴിവും ഇവര്‍ക്കുണ്ടായിരിക്കണം.ജോബ് ഓഫറും ഏറ്റവും ചുരുങ്ങിയത് വാര്‍ഷിക ശമ്പളമായ 27,000 പൗണ്ട് അല്ലെങ്കില്‍ 27 ലക്ഷം രൂപം സാലറി ലഭിക്കുമെന്ന ഉറപ്പുമുണ്ടെങ്കില്‍ ബ്രിട്ടനില്‍ ജോലി ചെയ്യുന്നതിനുള്ള വീസ ലഭിക്കും.
യുകെയിലെ ടീച്ചര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ ഏറ്റവും നല്ല താല്‍ക്കാലിക പരിഹാരം വിദേശങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്യുകയാണെന്നാണ് യുകെ നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ് ടീച്ചേര്‍സ് ജനറല്‍ സെക്രട്ടറിയായ പോള്‍ വൈറ്റ് മാന്‍ പറയുന്നതെന്നാണ് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഒരു വര്‍ഷത്തെ ട്രയല്‍ നടത്തിയിരുന്നെന്നും ഇത് പ്രകാരം ലോകത്തെമ്പാടുമുള്ള 400ഓളം മികച്ച ടീച്ചര്‍മാരെ യുകെയിലെ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ അവസരം നല്‍കിയിരുന്നുവെന്നും വൈറ്റ്മാന്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല