സ്വന്തം ലേഖകൻ: ഇന്ത്യൻ ടെക്കികൾക്ക് വീണ്ടും നല്ല കാലം. പത്ത് വര്‍ഷം പ്രവര്‍ത്തന പരിചയമുള്ള ഒരു ടെക്കിക്ക് നൽകേണ്ടി വരുന്നത് 60 ലക്ഷം രൂപ. 100 ശതമാനമാണ് ഈ രംഗത്തെ ശമ്പള വര്‍ധന. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാനൊന്നും ടെക്കികളും തയ്യാറല്ല.കോവിഡ് കാലത്ത് മിക്ക ജീവനക്കാരും ശമ്പളം വെട്ടിക്കുറയ്ക്കലും ഇൻസെൻറീവ് ചുരുക്കലും ഒക്കെ നേരിട്ടെങ്കിൽ ഐടി രംഗത്ത് ഇപ്പോൾ വ്യത്യസ്തമാണ് സ്ഥിതി എന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യയിൽ താരതമ്യേന കുറഞ്ഞ ശമ്പളത്തിൽ വൈദഗ്ധ്യമുള്ള ജീവനക്കാരെ തിരയുന്ന ആഗോള കമ്പനികൾക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് തിരിച്ചടിയാകുന്നുണ്ട്. ഐടി മേഖലയിലെ മാറ്റങ്ങൾക്കനുസരിച്ച് കൂടുതൽ കമ്പനികൾ ശമ്പള ഇനത്തിൽ കൂടുതൽ തുക നീക്കി വയ്ക്കാൻ നിര്‍ബന്ധിതരാവുകയാണ്.
10 വർഷവും അതിനു മുകളിലും പ്രവൃത്തി പരിചയമുള്ള ഒരാൾക്ക് 50 ലക്ഷം രൂപ മുതൽ 60 ലക്ഷം രൂപ വരെയാണ് നൽകേണ്ടി വരുന്നത്. ചില കമ്പനികൾ വൈദഗ്ധ്യമുള്ള ജീവനക്കാര്‍ക്ക് 50 ശതമാനം മുതൽ 100 ശതമാനം വരെ ശമ്പള വര്‍ധന നൽകാൻ തയ്യാറാണെന്ന് ടാലന്റ് 500 എന്ന സ്ഥാപനത്തിൻെറ സ്ഥാപകനായ വിക്രം അഹൂജ ചൂണ്ടിക്കാട്ടുന്നു,
എന്നാൽ പെട്ടെന്നുള്ള ശമ്പള വര്‍ധന കുറഞ്ഞ തുകയിൽ കൂടുതൽ തൊഴിലാളികളെ തേടുന്ന എംഎൻസികളെ ഈ രംഗത്ത് നിന്ന് അകറ്റുമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ആഗോള റിക്രൂട്ടർമാർക്ക് ഇന്ത്യ പ്രിയ ഇടങ്ങളിൽ ഒന്നാണ്. എന്നാൽ സമീപകാലത്തെ ശമ്പള പാക്കേജുകളിലെ വർദ്ധനവ് ഇതിൽ മാറ്റങ്ങൾ വരുത്താൻ കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്.
പോളണ്ട്, വിയറ്റ്നാം, ഫിലിപ്പീൻസ്, ഉക്രെയ്ൻ എന്നീ രാജ്യങ്ങളിൽ നിന്നും ആഗോള ഐടി കമ്പനികൾ ജീവനക്കാരെ കണ്ടെത്താൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. എങ്കിലും തൊഴിൽ വിപണിയിൽ ഇപ്പോഴും ഡിമാൻഡ് ഇന്ത്യൻ ടെക്കികൾക്കുതന്നെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല