സ്വന്തം ലേഖകൻ: ഇന്ത്യന്‍ യാത്രികര്‍ക്കു പ്രത്യേകം മെനു അവതരിപ്പിച്ചു ലുഫ്താന്‍സ എയര്‍ലൈന്‍സ്. ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നുമുള്ള യാത്രികര്‍ക്കാണ് ജര്‍മന്‍ എയര്‍ലൈന്‍സായ ലുഫ്താന്‍സ പ്രത്യേക മെനു പ്രഖ്യാപിച്ചത്. ലുഫ്താന്‍സയിലെ ഇക്കോണമി, പ്രീമിയം ഇക്കോണമി, ബിസിനസ്, ഫസ്റ്റ്ക്ലാസ് എന്നീ നാലു യാത്രാ ക്ലാസുകളിലും പുതിയ ഭക്ഷണങ്ങള്‍ ലഭ്യമാവും. വെസ്റ്റേണ്‍, ഇന്ത്യന്‍ വെജിറ്റേറിയന്‍ രീതിയിലുള്ള ഭക്ഷണങ്ങള്‍ ഇക്കോണമി ക്ലാസില്‍ ലഭിക്കും. സാന്‍ഡ്‌വിച് പോലുള്ള ലഘുഭക്ഷണങ്ങളും ചായയും കാപ്പിയും അടക്കമുള്ള പാനീയങ്ങളും പ്രത്യേകം ഭക്ഷണങ്ങളും യാത്രികര്‍ക്കു ലഭിക്കുമെന്നു ലുഫ്താന്‍സ അറിയിച്ചു.
പ്രീമിയം ഇക്കോണമി ക്ലാസിലെ യാത്രികര്‍ക്കു രണ്ട് വ്യത്യസ്ത രീതിയിലുള്ള ചൂടുള്ള പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും ലഭ്യമാവും. ചൂടില്ലാത്ത പ്രഭാത ഭക്ഷണവും വൈവിധ്യമുള്ള അത്താഴവും ഇതിനു പുറമേയുണ്ടാവും. എക്‌സ്പ്രസ് മെനു പോലുള്ള സ്‌പെഷന്‍ ഭക്ഷണങ്ങള്‍ ബിസിനസ് ക്ലാസിലെ യാത്രികര്‍ക്ക് ലഭിക്കും. വെജിറ്റബിള്‍ പൊറോട്ടയും ജര്‍മന്‍ ബ്രഡ്/ റോള്‍ എന്നിങ്ങനെയുള്ള വിഭവങ്ങള്‍ക്കൊപ്പം സലാഡുകളും ബിസിനസ് ക്ലാസിലുള്ളവര്‍ക്ക് ആസ്വദിക്കാനാവും.
ചീസ് ആന്‍ഡ് ഡിസര്‍ട്ട് സര്‍വീസും പഴങ്ങളും ഐസ്ക്രീമും പ്രാദേശിക വിഭവങ്ങളായ ലെസി, മസാല ചായ, നാരങ്ങാവെള്ളവുമൊക്കെ ബിസിനസ് ക്ലാസിലുള്ളവര്‍ക്കുള്ള വിഭവങ്ങളിലുണ്ട്. വെസ്റ്റേണ്‍ രണ്ട് ഇന്ത്യന്‍ രണ്ട് എന്നീ രീതിയിലുള്ള ഭക്ഷണങ്ങള്‍ ലുഫ്താന്‍സയിലെ ഫസ്റ്റ് ക്ലാസ് യാത്രികര്‍ക്കു ലഭ്യമാണ്. തണുത്ത ഭക്ഷണങ്ങളും വെല്‍കം ഡ്രിങ്കും പ്രീമിയം നട്‌സും ബ്രഡ് വിഭവങ്ങളുമെല്ലാം ഫസ്റ്റ് ക്ലാസ് യാത്രികര്‍ക്കുവേണ്ടി ലുഫ്താന്‍സ ഒരുക്കിയിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ എയര്‍ലൈനാണ് ലുഫ്താന്‍സ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല