1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2023

സ്വന്തം ലേഖകൻ: ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന​തി​ന് ക​നേ​ഡി​യ​ൻ പൗ​ര​ന്മാ​ർ​ക്ക് ചി​ല വീ​സ സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു. ടൂ​റി​സ്റ്റ്, ബി​സി​ന​സ്, മെ​ഡി​ക്ക​ൽ, കോ​ൺ​ഫ​റ​ൻ​സ് വീ​സ സ​ർ​വീ​സു​ക​ളാ​ണ് വ്യാ​ഴാ​ഴ്ച മു​ത​ൽ ല​ഭ്യ​മാ​യി തു​ട​ങ്ങു​ക. കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ന്ത്യ–​കാ​ന​ഡ ബ​ന്ധം വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ വീ​സ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​ൻ ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ഇ​ന്ത്യ​ക്ക് പ​ങ്കു​ണ്ടെ​ന്ന ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യു​ടെ പ്ര​സ്താ​വ​ന​യോ​ടെ​യാ​ണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബ​ന്ധം വ​ഷ​ളാ​യ​ത്.

പിന്നീട്, ഒരു മാസത്തിന് ശേഷമാണ് ഈ സേവനങ്ങൾ പുനരാരംഭിക്കുന്നത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ നയതന്ത്ര സാന്നിധ്യം കുറയ്ക്കാനും ഇന്ത്യ ഒട്ടാവയോട് നിർദ്ദേശിച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയിൽ നിന്നും മാറ്റുകയും ചെയ്തു.

കനേഡിയൻ ഉദ്യോഗസ്ഥർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ തുടർച്ചയായി ഇടപെടുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ നേരിടുന്ന സാഹചര്യത്തിലാണ് ഇന്ത്യ നയതന്ത്ര സമത്വം ആവശ്യപ്പെട്ടതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.