ലണ്ടന്‍ നഗരത്തിലെ ഫെല്‍റ്റം ആന്‍ഡ് ഹെസ്റ്റണ്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യക്കാരിയായ സീമ മല്‍ഹോത്ര വിജയിച്ചു. ലേബര്‍പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് സീമ മല്‍ഹോത്ര ജനവിധി തേടിയത്. ഇന്ത്യയില്‍നിന്ന് കുടിയേറിയ ദമ്പതിമാരുടെ മകളായ സീമ ജനിച്ചതും പഠിച്ചതും ലണ്ടനിലാണ്.
2010ല്‍ കുറച്ചുകാലം പ്രതിപക്ഷനേതാവായി പ്രവര്‍ത്തിച്ച ഹാരിയെറ്റ് ഹാര്‍മന്റെ ഉപദേശകയായിരുന്നു. ഫെല്‍റ്റം ആന്‍ഡ് ഹെസ്റ്റണിലെ എം.പിയായിരുന്ന അലന്‍ കീനിന്റെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എം.പി.ക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സീമ വിജയിച്ചത്.
കാമറോണ്‍ സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് അകന്നുതുടങ്ങിയതിന്റെ സൂചനയാണു തന്റെ വിജയമെന്ന് മല്‍ഹോത്ര വ്യക്തമാക്കി.മല്‍ഹോത്രയ്ക്കു 12,639 വോട്ടും കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥി മാര്‍ക്ക് ബോവന് 6436 വോട്ടും ലഭിച്ചു. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ റോജര്‍ ക്രൌച്ചിന് 1,364 വോട്ടു കിട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല