സുഹൃത്തുക്കളുമായി സായാഹ്ന വിരുന്നിനു പോകും മുന്‍പ് വായ്‌നാറ്റം തടയാനായി ശരീരത്തും വസ്ത്രങ്ങളിലും അടിക്കുന്ന പെര്‍ഫ്യൂം വായിലടിച്ച പത്തൊന്‍പതുകാരി മംഗലുരുവില്‍ മരണമടഞ്ഞു.ചിക്കമഗളുരു അല്‍ദൂര്‍ വസ്താരെയില്‍ താമസിക്കുന്ന സുധ എന്ന യുവതിക്കാണ് ദാരുണമായ അന്ത്യം സംഭവിച്ചത്.വെള്ളിയാഴ്ച വൈകുന്നേരം അടുത്ത കൂട്ടുകാരുമായി പുറത്തുപോകാന്‍ ഒരുങ്ങിയ സുധ വസ്ത്രത്തില്‍ സ്‌പ്രേ അടിച്ച ശേഷം വായിലും സ്‌പ്രേ അടിക്കുകയായിരുന്നു.
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ വയറുവേദന തുടങ്ങുകയും പിന്നീടത് കലശലായി മാറുകയും ചെയ്തു.ഇതേത്തുടര്‍ന്ന് വീട്ടുകാരും സുഹൃത്തുക്കളും കൂടി സുധയെ ചിക്കമഗളുരു ജില്ലാ ആശുപത്രിയിലും അതിനുശേഷം മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇവിടെ ചികിത്സക്കിടെയാണ് യുവതി മരിച്ചത്.വായില്‍ അടിച്ച സ്‌പ്രേയുടെ അംശം വയറ്റില്‍ ചെന്നതാണ് മരണത്തിനിടയാക്കിയത് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല