സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍; കൊലപാതകം മോഷണശ്രമത്തിടെയന്ന് സംശയം. ബ്രിട്ടനിലെ മിഡ്‌ലന്‍ഡ്‌സ് മേഖലയില്‍ വീട്ടിനുള്ളില്‍ ഇന്ത്യന്‍ വംശജയായ സര്‍ബ്ജിത് കൗര്‍ എന്ന 38 കാരിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കവര്‍ച്ചക്കിടെ നടന്ന കൊലയായിരിക്കാനാണ് സാധ്യതയെന്ന് പറയപ്പെടുന്നു. ഇവരുടെ കുടുംബാംഗങ്ങള്‍തന്നെയാണ് വീട്ടിനകത്ത് മൃതദേഹം കണ്ടത്.
പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി വെസ്റ്റ് മിഡ്‌ലന്‍ഡ് പൊലീസ് അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ അത്യപൂര്‍വമാണെന്നും ഇത് തങ്ങളെ ഞെട്ടിച്ചുവെന്നും ഡിറ്റക്റ്റിവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ക്രിസ് മെല്ലെറ്റ് പറഞ്ഞു.
വീടിനകത്ത് കുറെയധികം സംഭവങ്ങള്‍ നടന്നിരുന്നതായി സൂചനയുണ്ടെന്നും കൊലക്കു പിന്നിലെ യഥാര്‍ഥ ഉദ്ദേശ്യം വ്യക്തമല്ലെന്നും അദ്ദേഹം പറയുന്നു. വിശദ പരിശോധനക്കായി സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പോലീസ് ശേഖരിക്കുകയാണെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല