
സ്വന്തം ലേഖകൻ: രണ്ട് കുട്ടികളെ കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്തു. അപ്പാര്‍ട്ട്മെന്റിന് മുകളില്‍ നിന്ന് ചാടിയാണ് യുവതി ആത്മഹത്യ ചെയ്തത്. കുവെെറ്റിലെ ഫഹാഹീലിലെ സൂഖ് സബാഹില്‍ കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്. കുവെെറ്റ് അറബ് മാധ്യമങ്ങൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. മരിച്ചവർ പ്രവാസികൾ ആണ് ഇന്ത്യക്കാരാണ് എന്നാണ് റിപ്പോർട്ടിൽ ഉള്ളത്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.
രണ്ട് ആൺകുട്ടികളെ യുവതി ശ്വാസം മുട്ടിച്ചു കൊന്നു. പിന്നീട് യുവതി അപാർട്ട് മെന്റിന് മുകളിൽ നിന്നും എടുത്ത് ചാടി. വിവരം അറിഞ്ഞ് അധികൃതർ സ്ഥലത്ത് എത്തി. ഇവർ താമസിച്ചിരുന്ന അപാർട്ട് മെന്റിൽ പോയി നോക്കിയപ്പോൾ ആണ് കുട്ടികൾ അവിടെ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.
കുവെെറ്റ് ബ്ലിക് പ്രോസിക്യൂഷനില്‍ കൊലാപതകങ്ങളും ആത്മഹത്യയും സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോസ്ഥർ ഇവരോടൊപ്പം അന്വേഷണത്തിൽ സഹകരിക്കുന്നുണ്ട്. സംഭവ സ്ഥലത്തെത്തി ഇവർ കേസ് അന്വേഷണത്തിന് ആവശ്യമായ തൊളിവുകൾ ശേഖരിച്ചിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേസിൽ ഔദ്യോഗിക വിശദീകരണം ഒന്നു പുറത്തുവന്നിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല