സ്വന്തം ലേഖകന്‍: ഇന്ത്യന്‍ യുവതികള്‍ക്ക് പ്രിയപ്പെട്ടവന്‍ ലയണല്‍ മെസി, എന്നാല്‍ മികച്ച കളിക്കാരന്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോയെന്ന് സര്‍വേ. മികവും ആകര്‍ഷണീയതയും ഒത്തിണിങ്ങിയ ഫുട്‌ബോളറായി ഇന്ത്യന്‍ യുവതികള്‍ തിരഞ്ഞെടുത്തത് മെസ്സിയെ. എന്നാല്‍ മെസ്സിയുടെ എതിരാളിയായ ക്രിസ്ത്യാനോ റോണാള്‍ഡായാണ് ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമെന്നും അവര്‍ പരയുന്നു.
മികവും ആകര്‍ഷണീയതയുമുള്ള ഫുട്‌ബോള്‍ താരത്തെ കണ്ടെത്താന്‍ ഒരു ഇന്ത്യന്‍ മാട്രിമോണിയല്‍ സൈറ്റ് നടത്തിയ സര്‍വേയിലാണ് അര്‍ജന്റീന താരം മുന്നിലെത്തിയത്. 49 ശതമാനം പേര്‍ പിന്തുണച്ചത് മെസ്സിയെ, 31.5 ശതമാനം നെയ്മറേയും 18.8 ശതമാനം പേര്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാനേയും ഇഷ്ടപ്പെടുന്നുണ്ട്.
എന്നാല്‍ മികച്ച കളിക്കാരന്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ ആണെന്ന കാര്യത്തില്‍ ഭൂരിപക്ഷത്തിനും തര്‍ക്കമില്ല. 46.4 ശതമാനം പേരും തിരഞ്ഞെടുത്തത് ക്രിസ്ത്യാനോയെ ആയിരുന്നു. കഴിവുള്ള കളിക്കാരുടെ പട്ടികയില്‍ മെസ്സി രണ്ടാമതും ജര്‍മ്മന്‍ ഗോളി മാനുവല്‍ ന്യൂയര്‍ മൂന്നാമതും എത്തി.
33.6 ശതമാനം സ്ത്രീകളും ഫുട്‌ബോള്‍ പ്രേക്ഷകരാണ്. 20 ശതമാനം മാത്രമാണ് താല്‍പ്പര്യമില്ല എന്ന് പ്രതികരിച്ചത്. പ്രധാന മത്സരങ്ങളെല്ലാം 45 ശതമാനം പേര്‍ കാണാറുണ്ട്. അവിവാഹിതരായ 6,500 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല