1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2015


കാറിനുള്ളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ കാറപകടത്തില്‍ കാമുകി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്കാരന് ബ്രിട്ടണില്‍ തടവുശിക്ഷ. ബ്രിട്ടണിലെ വെസ്റ്റ് സസെക്‌സില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മിനേഷിന് തടവുശിക്ഷ ലഭിച്ചത്.

ഡ്രൈവിംഗിനിടെ ബി.എം.ഡബ്ല്യൂ കാറില്‍ കാമുകി ലിസ വാട്‌ലിംഗ് (28) എന്ന യുവതിയുമായി സെക്‌സിലേര്‍പ്പെടുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ലിസ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഓടിയെത്തുമ്പോള്‍ ലിസയുടെ വേഷം ഒരു ടീഷര്‍ട്ട് മാത്രമായിരുന്നു. മിനേഷും അല്‍പ്പ വസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. അപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മിനേഷ് പ്രഭാതിന് മാത്രമാണെന്ന് കേസില്‍ ശിക്ഷ വിധിച്ച സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ലെവെസ് ക്രൗണ്‍ കോടതി ജഡ്ജ് പീറ്റര്‍ ഗ്രിഫിത്ത് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.