സ്വന്തം ലേഖകന്‍: സ്വിസ് ബാങ്ക് നിക്ഷേപകരുടെ പട്ടികയില്‍ 73 ആം സ്ഥാനം സ്വന്തമാക്കി ഇന്ത്യ; ഇന്ത്യക്കാരുടെ മൊത്തം നിക്ഷേപം എകദേശം 7000 കോടി രൂപ. സ്വിസ് ബാങ്കുകളില്‍ ഏറ്റവുമധികം പണം നിക്ഷേപിച്ചവരുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ 101 കോടി സ്വിസ് ഫ്രാങ്ക് (ഏകദേശം 7000 കോടി രൂപ) നിക്ഷേപവുമായാണ് ഇന്ത്യക്കാര്‍ 73 ആം സ്ഥാനം സ്വന്തമാക്കിയത്.
സ്വിസ് നാഷണല്‍ ബാങ്കിന്റെ (എസ്എന്‍ബി) ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. റിപ്പോര്‍ട്ട് പ്രകാരം ആകെ നിക്ഷേപങ്ങളുടെ 27 ശതമാനത്തിലധികമുള്ള ബ്രിട്ടനാണു പട്ടികയില്‍ മുന്നില്‍. രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത് മൊത്തം നിക്ഷേപത്തിന്റെ 11% വുമായി യുഎസാണ്. വെസ്റ്റ് ഇന്‍ഡീസ്, ഫ്രാന്‍സ്, ഹോങ്കോങ്, ബഹാമാസ്, ജര്‍മനി, ഗാണ്സി, ലക്സംബര്‍ഗ്, കേമാന്‍ ദ്വീപുകള്‍ എന്നിവയാണ് ആദ്യ പത്തു സ്ഥാനങ്ങളിലുള്ള മറ്റു രാജ്യങ്ങള്‍
ഇന്ത്യയില്‍നിന്നുള്ള നിക്ഷേപത്തില്‍ മുന്‍വര്‍ഷത്തേതില്‍നിന്ന് 50% വര്‍ധനയുണ്ട്. 2016ല്‍ ഇന്ത്യ 88ാം സ്ഥാനത്തായിരുന്നു (ഏകദേശം 4500 കോടി രൂപ). 19962007 കാലത്ത് ആദ്യ 50 സ്ഥാനങ്ങളില്‍ ഇന്ത്യ ഉള്‍പ്പെട്ടിരുന്നു. 2015ല്‍ 75, 2014ല്‍ 61 സ്ഥാനങ്ങളിലായിരുന്നു. 2004 ല്‍ 37 മതു വന്നതാണ് ഏറ്റവും ഉയര്‍ന്ന റാങ്ക്. സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നടത്തുന്ന നിക്ഷേപത്തിന്റെ വിവരങ്ങള്‍ കൈമാറാന്‍ സ്വിറ്റ്സര്‍ലന്‍ഡുമായി ഇന്ത്യ ധാരണയിലെത്തിയിട്ടുണ്ട്.
സ്വിസ് ബാങ്ക് നിക്ഷേപത്തില്‍ ഇന്ത്യയെക്കാള്‍ ഒരു പടി മുന്നിലാണ് പാകിസ്താന്. 72 മത്തെ സ്ഥാനമാണ് പാകിസ്താനുള്ളത്. അതേസമയം, ഇന്ത്യക്കാര്‍തന്നെ മറ്റു രാജ്യങ്ങളില്‍നിന്നു സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള പണത്തിന്റെ കണക്ക് ഇതില്‍ ഉള്‍പ്പെടാത്തതിനാല്‍ മൊത്തം ഇന്ത്യന്‍ നിക്ഷേപത്തിന്റെ കണക്ക് ഇപ്പോഴും വ്യക്തമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല