സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാനെത്തിയതെന്ന സംശയത്തില്‍ സിറിയയില്‍ പിടിയിലായ ഇന്ത്യക്കാര്‍ മോചിതരായി. സിറിന്‍ അധികൃതര്‍ അറസ്റ്റ് ചെയ്ത ഇന്ത്യക്കാരെ വിട്ടയച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് അറിയിച്ചത്.
ഇന്ത്യക്കാരെ വിട്ടയച്ച സിറിയന്‍ സര്‍ക്കാരിന് മന്ത്രി നന്ദിയും രേഖപ്പെടുത്തി. ജനുവരിയിലാണ് അരുണ്‍ കുമാര്‍ സൈനി, സര്‍വ്ജിത് സിംഗ്, കുര്‍ദീപ് സിംഗ്, യോഗ സിംഗ് എന്നിവര്‍ സിറിയയില്‍ പിടിയിലായത്. ജോര്‍ദാനിലൂടെ സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ സിറിയന്‍ സേനയുടെ കണ്ണില്‍പ്പെട്ടത്.
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഇവര്‍ എത്തിയതെന്ന നിഗമനത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍ ഇതു തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തായി. കൃത്യമായ രേഖകളില്ലാതെ അനധികൃത കുടിയേറ്റത്തിനായാണ് ഇവര്‍ എത്തിയതെന്ന് തെളിഞ്ഞതോടെയാണ് വിട്ടയക്കാന്‍ സിറിയന്‍ സര്‍ക്കാര്‍ തയ്യാറായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല