കുടിയേറ്റത്തിനെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് ബ്രിട്ടനാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നല്ലാത്ത കുടിയേറ്റക്കാരെ പരമാവധി അകറ്റിനിര്‍ത്താനാണ് ബ്രിട്ടണ്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ കാര്യത്തില്‍ അമേരിക്കയും പിന്നിലല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ അമേരിക്ക ഏറ്റവും കൂടുതല്‍ തൊഴില്‍വിസ നിഷേധിച്ചത് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് പ്രൊഫഷണല്‍ ജോലിക്കാരുടെ മാത്രം കാര്യമല്ല എന്നതാണ് ഗൗരവകരം. ഇന്ത്യക്കാര്‍ക്ക് വിസ നിഷേധിക്കുന്നതിന്റെ കാര്യത്തില്‍ അമേരിക്ക മുമ്പെങ്ങുമില്ലാത്ത താല്‍പര്യം കാണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
2008 മുതലുള്ള കണക്കുള്‍ പ്രകാരം എല്‍-1, എച്ച്-1ബി വിസയ്ക്കുള്ള ഇന്ത്യക്കാരുടെ വിസ അപേക്ഷ നിരസിക്കുന്നത് കൂടിയിട്ടുണ്ട്. അമേരിക്കന്‍ പൗരത്വ-കുടിയേറ്റ വകുപ്പില്‍നിന്നുള്ള വിവരങ്ങള്‍ അപഗ്രഥിച്ച് യു.എസ്.സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്. എന്നാല്‍ കൗതുകകരമായ മറ്റൊരു വസ്തുത ഇത് അമേരിക്കന്‍ തൊഴിലുടമകളുടെ മത്സരക്ഷമതയെ ബാധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ്. ഇതുമൂലം കമ്പനികള്‍ പുറംകരാര്‍ ജോലികള്‍ നല്‍കാന്‍ പ്രോത്സാഹിപ്പിക്കുന്നതായും നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല