സ്വന്തം ലേഖകൻ: ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷ (ഐഎല്‍ഒ) ന്റെ കണക്കുപ്രകാരം ലോകത്ത് കഠിനാധ്വാനം ചെയ്യുന്നവരില്‍ ഇന്ത്യക്കാര്‍ ആറാം സ്ഥാനത്ത്. ഇന്ത്യയിലെ ഓരോ വ്യക്തിയും ആഴ്ചയില്‍ ശരാശരി 47.7 മണിക്കൂര്‍ ജോലി ചെയ്യുന്നു. ചൈനക്കാര്‍ 46.1 മണിക്കൂറും വിയറ്റാനാംകാര്‍ 41.5 മണിക്കൂറും മലേഷ്യക്കാര്‍ 43.2 മണിക്കൂറും ഫിലീപ്പീന്‍സുകാര്‍ 39.2 മണിക്കൂറും ജപ്പാന്‍കാര്‍ 36.6 മണിക്കൂറും അമേരിക്കക്കാര്‍ 36.4 മണിക്കൂറും ആഴ്ചയില്‍ ജോലി ചെയ്യുന്നു.
ഈ രാജ്യങ്ങളിലുള്ളവരേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നവരാണ് ഇന്ത്യക്കാര്‍. 2023 ഏപ്രിലിലെ ഐഎല്‍ഒയുടെ കണക്കാണിത്. ഭൂട്ടാന്‍, കോംഗോ, ലെസോതോ, ഗാംബിയ തുടങ്ങിയ ചെറു രാജ്യങ്ങളിലുള്ളവരാണ് ഇന്ത്യക്കാരേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നത്.
തൊഴില്‍ ഉത്പാദനക്ഷമതയുടെ അളവുകോല്‍ (GDP per hour worked) പ്രകാരം, 189 രാജ്യങ്ങളില്‍ ഇന്ത്യക്ക് 131-ാം സ്ഥാനമാണുള്ളത്. വാങ്ങല്‍ ശേഷിയുമായി ബന്ധപ്പെടുത്തിയുള്ള വിശകലന പ്രകാരം വിയറ്റ്‌നാം(10.22 ഡോളര്‍), ഫിലിപ്പീന്‍സ്(10.07 ഡോളര്‍), ഇന്തോനേഷ്യ (12.96 ഡോളര്‍), ചൈന (13.35 ഡോളര്‍), മെക്‌സിക്കോ (20.23 ഡോളര്‍), മലേഷ്യ (25.59 ഡോളര്‍) എന്നീ രാജ്യങ്ങളേക്കാള്‍ താഴെയാണ് ഇന്ത്യ(8.47 ഡോളര്‍).
ഉത്പാദന ക്ഷമത കണക്കാക്കുന്നതിന് മറ്റൊരു രീതിയിലും സമാനമായ ഫലം കണാന്‍ കഴിയും. ഒരു തൊഴിലാളിയുടെ ഉത്പാദന ക്ഷമതയുടെ വാര്‍ഷിക വളര്‍ച്ച അടിസ്ഥാനമാക്കിയാണിത്. 2022ലെ കണക്കുപ്രകാരം ഇന്ത്യയിലെ ഓരോ തൊഴിലാളിയുടെയും ഉത്പാദന ക്ഷമതയിലെ വാര്‍ഷിക വളര്‍ച്ച 3.1 ശതമാനം മാത്രമാണ്.
വിയറ്റ്മാനിന്റേത് 4.8 ശതമാനവും ചൈനയുടേത് 3.4 ശതമാനവും കംബോഡിയയുടേത് 3.6 ശതമാനവും ബംഗ്ലാദേശിന്റേത് 4.1 ശതമാനവുമാണ്. മോര്‍ഗന്‍ സ്റ്റാന്‍ലി റിസര്‍ച്ചിന്റെ വിലയിരുത്തല്‍ പ്രകാരം ഈവിടെ വേതനം മണിക്കൂറിന് 0.8 ഡോളര്‍ മാത്രമാണ്. ചൈനയിലാകട്ടെ ഇന്ത്യയേക്കാള്‍ എട്ട് മടങ്ങ് കൂടുതലാണ്. മലേഷ്യയില്‍ ആറ് മടങ്ങും. വിയറ്റ്‌നാമില്‍ ഇരട്ടിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല