സ്വന്തം ലേഖകന്‍: അനധികൃതമായി യുഎസിലേക്കു കുടിയേറാന്‍ ശ്രമിച്ച 52 ഇന്ത്യക്കാര്‍ തടവിലെന്ന് റിപ്പോര്‍ട്ട്. യുഎസ് സംസ്ഥാനമായ ഓറിഗനിലെ ഷെറിഡനിലുള്ള കേന്ദ്രത്തില്‍ തടവിലുള്ള 123 അനധികൃത കുടിയേറ്റക്കാര്‍ക്കൊപ്പമാണ് ഇവരുള്ളത്. ഈ കേന്ദ്രം ഈയിടെ ഡെമോക്രാറ്റ് ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുഎസ് കോണ്‍ഗ്രസ് അംഗം സൂസന്ന ബോനാമിച്ചിയാണ് ഇന്ത്യക്കാരുടെ വിവരം പുറത്തുവിട്ടത്.
‘ഇന്ത്യയില്‍ പീഡനം അനുഭവിക്കുന്നതുകൊണ്ടു യുഎസില്‍ അഭയം തേടിയെത്തിയതാണ്,’ എന്ന് ഇവര്‍ പറഞ്ഞതായി സൂസന്‍ പറയുന്നു. പഞ്ചാബി പരിഭാഷകര്‍ വഴിയാണ് ഇവരോടു സംസാരിച്ചത്. ദിവസത്തിലെ 22 മണിക്കൂറോളം ചെറിയ സെല്ലുകള്‍ക്കുള്ളിലാണ് ഇവരെ അടച്ചിരിക്കുന്നതെന്നു ജനപ്രതിനിധികള്‍ പറഞ്ഞു. ഇതിനിടെ, അഭയാര്‍ഥികളോടുള്ള യുഎസ് ഭരണകൂടത്തിന്റെ വിട്ടുവീഴ്ചയില്ലാ നയത്തിനെതിരെ പ്രതിഷേധം തുടരുകയാണ്.
കുട്ടികളെയും മാതാപിതാക്കളെയും വെവ്വേറെ തടവിലാക്കുന്നതാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്. ഇതിനെ തുടര്‍ന്ന് വേര്‍പിരിക്കല്‍ നടപടി തല്‍ക്കാലത്തേക്ക് മരവിപ്പിക്കാന്‍ പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. യുഎസിലെ വിവിധ കേന്ദ്രങ്ങളിലായി 1600 കുടിയേറ്റക്കാരെയാണു തടവില്‍ പാര്‍പ്പിച്ചിട്ടുള്ളത്. 2000 കുട്ടികളും ശിശുസംരക്ഷണ കേന്ദ്രങ്ങളിലുണ്ട്. ഇന്ത്യയ്ക്കു പുറമേ ബംഗ്ലദേശ്, ചൈന, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണു കൂടുതലും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല