സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസയില്ലാതെ ഫ്രാന്‍സ് വഴി ഇനി എങ്ങോട്ടും പറക്കാം. ഫ്രാന്‍സ് വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ ട്രാന്‍സിറ്റ് വിസ ആവശ്യമില്ലെന്ന നിയമം ഈ മാസം ഇരുപത്തിമൂന്ന് മുതല്‍ നിലവില്‍ വന്നതായി ഇന്ത്യയിലെ ഫ്രാന്‍സ് സ്ഥാനപതി അലക്സാണ്ട്രേ സീഗ്ലര്‍ ട്വീറ്റ് ചെയ്തു. ഇതോടെ ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ട്രാന്‍സിറ്റ് വിസ കൂടാതെ തന്നെ മറ്റ് ഷെങ്കന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കഴിയും.
യൂറോപ്പിലെ മറ്റു ഷെങ്കന്‍ രാജ്യങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കാണ് ഇനി ട്രാന്‍സിറ്റ് വിസ ബാധകമാവുക. വിമാനത്താവളത്തിന്റെ ട്രാന്‍സിറ്റ് പരിധി വിട്ട് യാത്രക്കാര്‍ക്ക് പോകാന്‍ അനുവാദമുണ്ടാകില്ല എന്നതാണ് ട്രാന്‍സിറ്റ് വിസയുടെ പ്രത്യേകത. ഇതോടെ ഫ്രഞ്ച് വിമാനത്താവളങ്ങളിലെ ട്രാന്‍സിറ്റ് മേഖലയില്‍ ഇന്ത്യക്കാര്‍ക്ക് ഈ വിസയുടെ ആവശ്യമില്ലാതാകും.
എന്നാല്‍, ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ക്കുള്ള താമസ സൗകര്യം ട്രാന്‍സിറ്റ് പരിധിക്ക് പുറത്ത് മാത്രമേ ലഭ്യമാവുകയുള്ളൂ. അതിനാല്‍ വിമാനത്താവളത്തിന് പുറത്തുള്ള ഹോട്ടലുകളില്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സാധാരണ ടൂറിസ്റ്റ് വിസ വേണ്ടിവരും. 26 യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഷെങ്കന്‍ മേഖലയുടെ ഭാഗമാണ് ഫ്രാന്‍സ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല