1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2018

സ്വന്തം ലേഖകന്‍: ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള കാലതാമസം; അമേരിക്കയില്‍ ഇന്ത്യക്കാരുടെ പ്രതിഷേധ പ്രകടനങ്ങള്‍. ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിലുള്ള കാലതാമസം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ഇന്ത്യക്കാര്‍ യുഎസിലുടനീളം സമാധാനപരമായ റാലികള്‍ നടത്തി.

മൂന്നു ലക്ഷത്തോളം അതിവിദഗ്ധ ജീവനക്കാരാണ് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള കാലതാമസം നട്ടംതിരിയുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. എഴുപതു വര്‍ഷമായിട്ടും ഗ്രീന്‍ കാര്‍ഡ് കിട്ടാത്തവര്‍ ഉണ്ട്. ഓരോ രാജ്യത്തിനും വിഹിതം നിശ്ചയിച്ച് കാര്‍ഡ് നല്‍കുന്ന സമ്പ്രദായമാണ് കാലതാമസമുണ്ടാകുന്നത്.

അതിനാല്‍ ക്വോട്ട സമ്പ്രദായം നിര്‍ത്തലാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജിസിറിഫോംസ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ അര്‍ക്കന്‍സ, കെന്റക്കി, ഒറിഗോണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്ത്യക്കാര്‍ പ്രകടനം നടത്തി. ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നിരവധി പരിഷ്‌ക്കരണങ്ങളിലൂടെയാണ് ഗ്രീന്‍ കാര്‍ഡ് സമ്പ്രദായം കടന്നുപോകുന്നത്

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.