സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് വീസ ഓൺ അറൈവൽ പദ്ധതി നടപ്പിലാക്കാനൊരുങ്ങി തായ്വാൻ. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരവും ബിസിനസ് യാത്രയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. തായ്വാൻ ഉപ വിദേശകാര്യ മന്ത്രി ചുങ്-ക്വാങ് ടിയാൻ ചൊവ്വാഴ്ച തായ്പേയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മൂവായിരത്തിലധികം ഇന്ത്യൻ വിദ്യാർഥികളാണ് രാജ്യത്ത് പഠിക്കുന്നത്. ഇന്ത്യക്കാർക്ക് ടൂറിസം, ബിസിനസ്, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി തായ്വാൻ സന്ദർശിക്കുന്നത് വീസ-ഓൺ-അറൈവൽ നയം കൂടുതൽ എളുപ്പമാക്കും.
നിലവിൽ, ഇന്ത്യക്കാർക്ക് തായ്വാനിലേക്ക് പോകുന്നതിന് മുമ്പ് വീസ നേടേണ്ടതുണ്ട്. എന്നാൽ വീസ-ഓൺ-അറൈവൽ പോളിസി കൂടുതൽ ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കുക മാത്രമല്ല, രാജ്യത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് യാത്ര സുഗമമാക്കും. തായ്ലൻഡും മലേഷ്യയും ഇതിനകം ഇന്ത്യക്കാർക്ക് വീസ രഹിത യാത്ര വാഗ്ദാനം ചെയ്തിട്ടുണ്ട്. തായ്വാനും ഈ നയം നടപ്പിലാക്കിയാൽ, ഇന്ത്യൻ സഞ്ചാരികൾക്ക് രാജ്യം സന്ദർശിക്കുന്നത് കൂടുതൽ എളുപ്പമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല