നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരില്‍ ഭൂരിപക്ഷവും നിലവിലുള്ള പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് വോട്ടുചെയ്യുമെന്ന് അഭിപ്രായ സര്‍വേ. ഇക്കഴിഞ്ഞ 22 മുതല്‍ 26 വരെ ഒാണ്ലൈനിലായിരുന്നു അഭിപ്രായ സര്‍വേ. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ 80 ശതമാനം ഇന്ത്യന്‍ വംശജരും ഒബാമയ്ക്ക് വോട്ടുചെയ്യുമെന്നാണ് ബോസ്റ്റണിലെ ഐഎന്‍ഇ മീഡിയ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ മിറ്റ് റ്റോംനിക്കാണ് ടിക്കറ്റിന് സാധ്യതയെന്നും സര്‍വേ വെളിപ്പെടുത്തി. റിപ്പബ്ലിക്കന്മാരില് മാസച്യുസിറ്റ്സ് മുന്‍ ഗവര്‍ണര്‍ റോണ്‍ പോളിന് 24.1 ഉം മുന്‍ സെനറ്റര്‍ റിക്ക് സാന്റോറത്തിന് 33.4 ശതമാനം വോട്ടുമാണ് അഭിപ്രായ സര്‍വേയില്‍ രേഖപ്പെടുത്തിയത്. പരാജയപ്പെട്ട പ്രസിഡന്റാണ് ഒബാമയെന്ന് കുറ്റപ്പെടുത്തി രംഗത്തെത്തിയ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ നിക്കി ഹാലി കഴിഞ്ഞ ദിവസം ഒബാമയും ഭാര്യയും ഗവര്‍ണര്‍മാര്‍ക്ക് നല്കിയ വിരുന്നില്‍നിന്ന് വിട്ടുനിന്നു.
സൌത്ത് കാരലീനയുടെ വികസനത്തിന് ഒബാമ തടസ്സം നില്‍ക്കുന്നുവെന്നാണ് അവരുടെ പരാതി. സംസ്ഥാനത്ത് കൊണ്ടുവരുന്ന ഏതു പരിഷ്കാരത്തിനും പ്രസിഡന്റ് എതിരുനില്‍ക്കുന്നുവെന്ന പരിഭവവും അവര്‍ക്കുണ്ട്. കുടിയേറ്റ നിയമങ്ങളിലും പരിഷ്കാരവും തിരിച്ചറിയല്‍ രേഖ നല്‍കാനുള്ള നീക്കവുമൊക്കെ ഒബാമ അട്ടിമറിച്ചുവെന്നും ഹാലി ആരോപിച്ചു. അമേരിക്കയില്‍ ഗവര്‍ണറാകുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് നിക്കി ഹാലി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല