സ്വന്തം ലേഖകന്‍: വിസാ കാലാവധി കഴിഞ്ഞും ബ്രിട്ടനില്‍ തങ്ങിയ 38 ഇന്ത്യാക്കാര്‍ പിടിയില്‍, ഏഴുപേര്‍ അനധികൃത കുടിയേറ്റക്കാരെന്ന് അധികൃതര്‍. ബ്രിട്ടനില്‍ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയ 38 ഇന്ത്യക്കാരെ ബ്രിട്ടീഷ് ഇമിഗ്രേഷന്‍ വകുപ്പാണ് വലയിലാക്കിയത്. ലെസ്റ്റര്‍ സിറ്റിയില്‍ തൊഴില്‍ സ്ഥലങ്ങളില്‍ നടത്തിയ വ്യാപക പരിശോനയിലാണ് ഇവര്‍ പിടിയിലായത്.
പിടിക്കപ്പെട്ടവരില്‍ 10 പേര്‍ സ്ത്രീകളാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ് നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തിയത്. ഇന്ത്യക്കാര്‍ക്ക് പുറമെ ഒരു അഫ്ഗാന്‍ പൗരനും പിടിയിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പിടിയിലാവരെ ഉടനെ സ്വരാജ്യത്തേക്ക് നാടുകടത്തുമെന്നാണ് സൂചന.
പിടിയിലായവരില്‍ 31 പേരും വിസ കാലാവധി കഴിഞ്ഞവരാണ്. ഏഴുപേര്‍ കൃത്യമായ രേഖകളില്ലാതെ രാജ്യത്തേക്ക് കടന്നുകയറിയവരായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. കൃത്യമായ വിസയില്ലാത്തവര്‍ക്ക് തൊഴില്‍ നല്‍കിയ സ്ഥാപനങ്ങള്‍ ഓരോ തൊഴിലാളിയുടെ പേരിലും 20000 പൗണ്ട് വീതം പിഴയടക്കേണ്ടിവരുമെന്നും ഇമിഗ്രേഷന്‍ അധികൃതര്‍ വ്യക്തമാക്കി. .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല