വിവാദ ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ മകളില്‍ നടത്തിയ മോശം പരാമര്‍ശങ്ങളുടെ പേരില്‍ അഭിഭാഷകരുടെ പേരില്‍ നടപടിയെടുക്കാന്‍ ബാര്‍ കൗണ്‍സില്‍ ഒരുങ്ങുന്നു. ഡല്‍ഹി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയേയും പൊതുവില്‍ സ്ത്രീകളെക്കുറിച്ചും മൂക്കത്ത് വിരല്‍ വെപ്പിക്കുന്ന പരാമര്‍ശങ്ങളാണ് ഡോക്യുമെന്ററിയില്‍ പ്രതിഭാഗം വക്കീലന്മാര്‍ നടത്തുന്നത്.
കൂട്ടബലാത്സംഗ കേസില്‍ പ്രതികളായ നാലു പേര്‍ക്കു വേണ്ടിയും ഹാജരായത് ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെടുന്ന രണ്ട് വക്കീലന്മാരാണ്. ഡോക്യുമെന്ററി യൂട്യൂബില്‍ റിലീസ് ചെയ്തതിനെ തുടര്‍ന്ന് രണ്ടു വക്കീലന്മാര്‍ക്കെതിരെയും ഒരു വനിതാ സംഘടന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
അഭിഭാഷകരായ എംഎല്‍ ശര്‍മ, എകെ സിംഗ് എന്നിവരാണ് ഡോക്യുമെന്ററിയിലെ വിവാദ അഭിമുഖത്തിന്റെ പേരില്‍ വെട്ടിലായത്. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് സ്ഥാനമേയില്ല എന്ന് ശര്‍മ പറയുമ്പോള്‍ സിംഗിന്റെ നിലപാട് അവിവാഹിതരായ പെണ്മക്കളോ പെങ്ങമാരോ മോശമായി പെരുമാറിയാല്‍ അവരെ ജീവനോടെ കത്തിക്കുന്നതില്‍ തെറ്റില്ല എന്നാണ്.
നേരത്തെ കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട പ്രതികളുടെ അഭിമുഖം ഉള്‍പ്പെടുത്തിയത് വവാദമായതിനെ തുടര്‍ന്ന് ഇന്ത്യ ഡോക്യുമെന്ററിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ബിബിസി ഡോക്യുമെന്ററി യൂട്യൂബില്‍ റിലീസ് ചെയ്തത്. എന്നാല്‍ ഇന്ത്യയുടെ കര്‍ശനമായ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യൂട്യൂബ് ഡോക്യുമെന്ററി ഇന്നലെ പിന്‍വലിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല