സ്വന്തം ലേഖകന്‍: ജപ്പാന്റെ കരുത്തില്‍ ബുള്ളറ്റ് ട്രെയിനില്‍ മൂളിപ്പായാന്‍ ഇന്ത്യ, രാജ്യത്തെ ആദ്യ ബുള്ളറ്റ് പദ്ധതിക്ക് വ്യാഴാഴ്ച തറക്കല്ലിടും. ഗുജറാത്തിലെ അഹമ്മദാബാദിനും രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയ്ക്കും മധ്യേയുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കാവും വ്യാഴാഴ്ച തറക്കല്ലിടുകയെന്ന് ഗുജറാത്ത് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പദ്ധതി ചിലവിന്റെ 85 ശതമാനവും ജപ്പാന്‍ വായ്പയായി നല്‍കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്നാണ് തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിക്കുക. മുംബൈഅഹമ്മദാബാദ് മേഖലകളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പാത 2023 ല്‍ പൂര്‍ത്തിയാക്കാനാണു ഉദ്ദേശിക്കുന്നത്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയിലായിരിക്കും ട്രെയിന്‍ സഞ്ചരിക്കുക. 2014 ല്‍ അധികാരത്തില്‍ ഏറിയപ്പോള്‍ നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത മുഖ്യ വാഗ്ദാനങ്ങളില്‍ ഒന്നാണ് ഇന്ത്യയ്ക്ക് സ്വന്തമായി ബുള്ളറ്റ് ട്രെയിന്‍ എന്നത്.
ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് 97,636 കോടി രൂപയാണു നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ട്രാക്ക് നിര്‍മാണം അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. അഹമ്മദാബാദില്‍ നിന്ന് രണ്ട് മണിക്കൂറില്‍ മുംബൈയില്‍ എത്താം എന്നതാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. നിലവില്‍ ഈ ദൂരം ഏഴു മണിക്കൂര്‍ എടുത്താണ് ട്രെയിനുകള്‍ ഓടിയെത്തുന്നത്. 750 ഓളം യാത്രക്കര്‍ക്ക് ബുള്ളറ്റ് തീവണ്ടിയില്‍ സഞ്ചരിക്കാനാവും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 67 മത് പിറന്നാളിന് തൊട്ടടുത്ത ദിവസങ്ങളിലാണ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തുന്നത്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന് പുറമെ ഇരു നേതാക്കളും നിരവധി കരാറുകളിലും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല