ഒളിംപിക്‌സില്‍ ഷൂട്ടിംഗില്‍ ഗഗന്‍ നരംഗിന് വെങ്കലം. 10മീറ്റര്‍ എയര്‍ റൈഫിളിലാണ് ലണ്ടനിലെ ഇന്ത്യയുടെ ആദ്യ മെഡല്‍..; 701.1 ആണ് ഗഗന്റെ സ്‌കോര്‍
റുമാനിയന്‍ താരം അലിന്‍ ജോര്‍ജ്ജിനാണ് (702.1)സ്വര്‍ണം, ഇറ്റലിയുടെ നിക്കോളൊ കപ്രിയാനിക്കാണ്(701.5) വെള്ളി.
ഇന്ത്യയുടെ പത്താമത് ഒളിമ്പിക് വ്യക്തിഗത മെഡലാണിത്.
2010 ദില്ലി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലു സ്വര്‍ണം നേടിയിരുന്നു. ഗാങ്ങ്ഷു ഏഷ്യാഡില്‍ രണ്ട് വെള്ളിയും നേടി. 10മീറ്റര്‍ എയര്‍ റൈഫിളിലെ ബീജിങ്ങ് ഒളിംപിക്‌സ് സുവര്‍ണതാരം അഭിനവ് ബിന്ദ്ര ഫൈനലിന് യോഗ്യത നേടാനാകാതെ പുറത്തായത് ഇന്ത്യന്‍ ക്യാമ്പില്‍ നിരാശ പടര്‍ത്തിയിരുന്നു.
ഗഗന്റെ മെഡല്‍ നേട്ടത്തില്‍ ഏറെ സന്തോഷിക്കുന്നതായി പരിശീലകന്‍ സണ്ണി തോമസ് പറഞ്ഞു.
ലോക റെക്കോര്‍ഡ് കൈയിലുള്ള ലോകചാമ്പ്യനായ ഗഗന് കഴിഞ്ഞ ബീജിങ്ങ് ബീജിങ്ങ് ഒളിംപിക്‌സില്‍ ഭാഗ്യക്കേടു കൊണ്ട് നഷ്ടമായ മെഡലാണ് ഇക്കുറി സ്വന്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല